Administrator
Administrator
മാപ്പിള കലോത്സവ് 2012 സമാപിച്ചു
Administrator
Wednesday 15th February 2012 5:54pm

ജിദ്ദ: അന്യം നിന്നു കൊണ്ടിരിക്കുന്ന മാപ്പിള കലകളെ പരിപോഷിക്കുന്നതില്പം പ്രോത്സാഹിപ്പിക്കുന്നതില്പമായി കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ മൂന്ന് മാസക്കാലമായി നടത്തിവരുന്ന മാപ്പിള കലോത്സവ് 2012 ന്റെ സമാപന ചടങ്ങുകള്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ജിദ്ദ ഗോള്‍ഡന്‍ തുലിപ്പ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്ത പരിപാടി, മാപ്പിള കലകളുടെ താള ഭംഗിയും ഇമ്പമാര്‍ന്ന ഇശലുകളുടെ മാധുര്യവും പെയ്തിറങ്ങിയ മാപ്പിള കലോത്സവ് സാംസ്‌കാരിക ജിദ്ദക്ക് നവ്യനുഭവമായി.  മാപ്പിള കലകളുടെ തനിമ നഷ്ടപ്പെടാത്ത മനോഹരമായ ആവിഷ്‌കാരങ്ങളായി കലയും ആയോധനമുറകളും ഒന്നിക്കുന്ന കോല്‍ക്കളിയുടെ ചുവടു പിഴക്കാത്ത അവതരണവും മംഗല്യ സദസ്സുകളുടെ മധുര സ്മൃതികളെ ഓര്‍മ്മിപ്പിക്കുന്ന വട്ടപ്പാട്ടിന്റെ താള ഭംഗിയും, കുരുന്നു കലാകാരികളുടെ ഒപ്പനത്തനിമയും മാപ്പിള സംഗീതത്തിന്റെ വ്യത്യസ്ഥ ഭാവങ്ങളായ കത്തു പാട്ടുകളും, മറുപടിയും, ഖവാലി തുടങ്ങി മാപ്പിളപ്പാട്ടിന്റെ വിവിധ ഉപശാഖകള്‍ പെയ്തിറങ്ങിയ വേദി പ്രേക്ഷകര്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി.

മാപ്പിള മാഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടേണ്ട കവിയായിരുന്നു. അറബി മലയാളം കാവ്യമാധ്യമമാക്കിയത് കൊണ്ടായിരിക്കാം ദേശീയ മുഖ്യധാരാ കവികളില്‍ നിന്ന് വൈദ്യരെ മാറ്റി നിര്‍ത്താന്‍ കാരണമായതെന്ന് കലോത്സവ് 2012 ഉല്‍ഘാടനം ചെയ്ത് കൊണ്ട് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ പത്ര പ്രവര്‍ത്തകല്പമായ മുസഫര്‍ അഹമദ് പറഞ്ഞു. ഒരു കാലത്ത് സമൂഹത്തില്പ ദിശാബോധം പകര്‍ന്നു നല്‍കിയ സാഹിത്യ ശാഖ ഇന്നു വിസ്മരിക്കപ്പെടുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചു.

മലബാറിന്റെ മലമടക്കുകളില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ഊര്‍ജ്ജവും വീര്യവും പകര്‍ന്നു നല്‍കിയ മാപ്പിളപ്പാട്ടുകള്‍, പ്രവാസത്തിന്റെ വിരഹങ്ങളും നൊമ്പരങ്ങളും സമൂഹത്തില്പ മുമ്പിലവതരിപ്പിച്ച കത്ത് പാട്ടുകളും, ദൈനം ദിന ചര്യകളും കുശലാന്വേഷണങ്ങളും ഒരു സമൂഹത്തിന്റെ സാഹിത്യാവിഷ്‌കാരങ്ങള്‍ക്ക് വിഷയമായിരുന്നു.  എഴുതപ്പെട്ട ഭാഷാ മാധ്യമങ്ങളുടെ പരിമിതിയോ, അച്ചടി പതിപ്പുകളുടെ  അഭാവമോ, വായ്‌മൊഴികളായി നിലനില്‍ക്കുന്ന നിരവധി മഹത്തായ മാപ്പിള കൃതികള്‍ നമുക്കിന്നന്യമാണ്.

തികച്ചും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിഷയമാക്കാവുന്ന ഒരു മുന്‍നിര സാഹിത്യ ശാഖയാണ് മാപ്പിള സാഹിത്യവും കലകളും. ഖാസി മുഹമ്മദില്‍ തുടങ്ങി വൈദ്യരിലൂടെ ആധുനിക സമൂഹത്തില്പ കൈമാറിയ മഹത്തായ സാഹിത്യ ശാഖയാണ് മാപ്പിളപ്പാട്ടുകള്‍. മലയാളത്തിലെ പ്രഥമ നോവലായ ചന്ദു മേനോന്റെ ഇന്ദുലേഖയുടെ ആഗമനത്തില്പ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിഖ്യാതമായ പല സാഹിത്യ കൃതികളും നോവലുകളും അറബി മലയാള ഭാഷയിലൂടെ സമൂഹത്തില്പ പരിചയപ്പെടുത്തിയത് മാപ്പിളപ്പാട്ടുകളും മാപ്പിള സാഹിത്യവുമായിരുന്നു. മാപ്പിളകലകള്‍ക്കും, സാഹിത്യത്തില്പം പ്രോത്സാഹനം നല്‍കുന്നതില്പം പരിപോഷിപ്പിക്കുന്നതിനുമായി സത്വര നടപടികളുമായി അക്കാദമി പ്രവര്‍ത്തനം തുടരുമെന്ന് ചടങ്ങ് ഓര്‍മ്മിപ്പിച്ചു.

ജിദ്ദാ ചാപ്റ്റര്‍ പ്രസിഡന്റ്  സയ്യിദ് മശ്ഹൂദ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ മാപ്പിള കലാ അക്കദമി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍, ജന. സെക്രട്ടറി മാലിക് മഖ്ബൂല്‍, ഒര്‍ഗ്ഗനൈസിങ് സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര തുടങ്ങിയര്‍ സംസാരിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ എസ്. ഡി മൂര്‍ത്തിക്ക് ജിദ്ദ ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഡോ. കാവുങ്ങല്‍ മുഹമ്മദ് ഉപഹാരം സമര്‍പ്പിച്ചു.  കലോത്സവത്തോടല്പബന്ധിച്ചു ജിദ്ദാ ചാപ്റ്റര്‍ പുറത്തിറക്കിയ സപ്ലിമെന്റ്  പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സിതാര പി ടി ഫൈസലില്പ കോപ്പി നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. ഉസ്മാന്‍ പാണ്ടിക്കാട്, കെ. വി. എ ഗഫൂര്‍ തുടങ്ങിയര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു കൊണ്ട് ചടങ്ങില്പ സ്വാഗതം പറഞ്ഞു.  വിവിധ മത്സര വിജയികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം കെ. സുധാകരന്‍ (എം. പി.), സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ കെ. പി. മുഹമ്മദ് കുട്ടി, ഫായിദ അബ്ദുറഹിമാന്‍, മുസാഫിര്‍, സലീനാ മുസാഫിര്‍, ഡോ. ഇസ്മായില്‍ മരിതേരി, മീഡിയാ ഫോറം ചെയര്‍മാന്‍ ഉസ്മാന്‍ ഇരുമ്പുഴി, ജലീല്‍ കണ്ണമംഗലം, അലി അക്ബര്‍ വേങ്ങര, ജലീല്‍ കാവുങ്ങല്‍, ഉസ്മാന്‍ എടത്തില്‍, നിസാം മമ്പാട്, പഴേരി കുഞ്ഞുമുഹമ്മദ്, പി എം എ ജലീല്‍, പി. എം. മായിന്‍കുട്ടി, റഫീഖ് , മജീദ് പുകയൂര്‍, ഷാജി ഗള്‍ഫ് കെയര്‍,  സുല്‍ത്താന്‍ തവനൂര്‍ തുടങ്ങിയര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

സമീര്‍ മലപ്പുറം ഉല്‍ഘാട ചടങ്ങില്പ നന്ദി പറഞ്ഞു. ജിദ്ദയിലെ സംഗീതവേദിയിലെ പ്രമുഖരെ അണി നിരത്തി ഷൂക്കൂര്‍ തിരൂരങ്ങാടിയുടെ നേതൃത്വത്തില്‍ സംഗീത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പ്രശസ്ത ഗായകരായ ജമാല്‍ പാഷ, കരീം മാവൂര്‍, മഷ്ഹൂദ് തങ്ങള്‍, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, മുഹമ്മദ് കുട്ടി അരിമ്പ്ര, ശബാന സലീം, ലിന്‍സി ബേബി, രഹന സലീം തുടങ്ങിയവര്‍ക്കൊപ്പം അക്കാദമിയുടെ മാപ്പിളപ്പാട്ട് മത്സര വിജയികളായ ബാസില്‍, നദ ഫൈസല്‍, മാസറ്റ്ര്‍ അര്‍ഷദ്, ബേബി ഷിഫാ മഹ്മൂദ് തുടങ്ങിയവര്‍ ഗാനങ്ങളവതരിപ്പിച്ചു.

കലോത്സവ് ഒപ്പന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഷിഫാ മഹ്മൂദും സംഘവും, ചടുലമായ ചുവടു വെപ്പും ഹൃദമായ അവതരണത്തലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നുഹ ഇസ്ഹാഖും സംഘവും അവതരിപ്പിച്ച കലേത്സവ് മത്സരത്തില്‍ എ ഗ്രേഡും ജൂറി അംഗങ്ങളുടെ പ്രത്യേക പ്രശംസയും നേടിയ അല്‍ നൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വട്ടപ്പാട്ട്, അടി പതറാത്ത കാല്‍വെപ്പും, ആയോധനകലയുടെ കാവ്യ ഭംഗിയും സമ്മേളിച്ച അരിമ്പ്ര ബ്രദേഴ്‌സിന്റെ കോല്‍ക്കളിയും സദസ്സില്പ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളായി.

അറബിമലയാളത്തിലെ രചനയും സങ്കരഭാഷകളുടെ ലയനവും സാധാരണക്കാര്‍ക്ക് പ്രയാസകരമായിരുന്ന കാലഘട്ടത്തില്‍ മാപ്പിള സാഹിത്യത്തെ സമൂഹത്തില്‍ പരിചയപ്പെടുത്തിയ  പാടിപ്പറയല്‍ കലാരൂപം ബദര്‍പടപ്പാട്ടിന്റെ ഈരടികള്‍ വിശദീകരിച്ചു കൊണ്ട് ഹമീദ് പെരുമ്പിലാക്കല്‍ അവതരിപ്പിച്ചു. മാപ്പിളപ്പാട്ട് ഇചനാ മത്സരത്തില്‍ വിജയികളായ ഡോ. ഹക്കീം ബാപ്പും, അബു പെരിങ്ങോട്ട് പാലം, മറ്റു മത്സരങ്ങളിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും വേദിയില്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. സുല്‍ഫീക്കര്‍ ഒതായി, സലീം എടയന്നൂര്‍,  നജീബ് മുല്ല വീട്ടില്‍, എ. ടി  ബാവ, സലീം മധുവായി, മുഹമ്മദലി മുതുതല, നസീര്‍ അരീക്കോട്, കബീര്‍ കൊണ്ടോട്ടി തുടങ്ങിയര്‍ നിയന്ത്രണ പ്രവര്‍ത്തനള്‍ക്ക് നേതൃത്വം നല്‍കി.

Advertisement