സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കാന്‍സര്‍ വരെ വരുത്തി വെയ്ക്കും. നെഗറ്റീവ് സുഹൃത്തുക്കള്‍ വഴി പല അസുഖങ്ങള്‍ക്കും നമ്മള്‍ അടിമകളാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്. ആളുകള്‍ക്ക് സമൂഹത്തിലുണ്ടാകുന്ന ചീത്ത കൂട്ടുകെട്ടുകള്‍ അവരെ മാനസികമായും ശാരീരികമായും തകര്‍ത്തുകളയുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
ഇത്തരം മാനസിക സമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്കും രക്ത സമ്മര്‍ദ്ദത്തിനും കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കും വരെ കാരണമാകുമെന്നാണ് പറയുന്നത്. ചില ബന്ധങ്ങള്‍ നമ്മെ പല രീതിയിലും സ്വാധീനിക്കും.
ചില സുഹൃത്തുക്കളുടെ ഭാഗത്തു നിന്നും നമ്മെ മാനസികമായി തളര്‍ത്തിക്കളുയുന്ന പ്രവര്‍ത്തി ഉണ്ടായേക്കാം. ഇങ്ങനെ വരുമ്പോള്‍ അവരോട് മാനസ്സികമായി ശസ്ത്രുത ഉടലെടുക്കും. അവരുമായി എങ്ങനെയെങ്കിലും മത്സരിച്ച് വിജയിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും പിന്നെ നമ്മള്‍.
ഇതെല്ലാം ശരീരത്തിന് ദോഷം ചെയ്യുന്ന കാര്യങ്ങളാണ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ജേണലിലെ ടെയ്‌ലറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും 122 യുവാക്കളെ പഠനത്തിന് വിധേയമാക്കി.
അവരുടെ കയ്യില്‍ ഒരു ഡയറി കൊടുത്തതിനു ശേഷം അതില്‍ എട്ടു ദിവസത്തിനുള്ളില്‍ സുഹൃത്തുക്കളുമായി നടക്കുന്ന നല്ലകാര്യങ്ങളും ചീത്തകാര്യങ്ങളും എഴുതിയിടാന്‍ പറഞ്ഞു.
എന്നാല്‍ ആദ്യത്തെ കുറച്ച് ദിവസം അവര്‍ സന്തോഷത്തോടെ നടന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അവരുടെ ശാരീരികാവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. അവര്‍ എന്തൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി.
ഡയറി പരിശോധിച്ചതില്‍ നിന്നും ആദ്യത്തെ കുറച്ചു ദിവസം ഒഴിച്ചാല്‍ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലെല്ലാം സുഹൃത്തുക്കളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് മനസ്സിലായി. ഇത്തരം ഒരു അവസ്ഥയില്‍ നിന്നും ആളുകള്‍ക്ക് പെട്ടന്ന് മോചിതരാകാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
Malayalam news
