നീലേശ്വരത്ത് വി.എസ് അനുകൂല കട്ടൗട്ട്
Daily News
നീലേശ്വരത്ത് വി.എസ് അനുകൂല കട്ടൗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th January 2011, 5:37 pm

പോസ്‌റ്റേഴ്‌സ്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.


ലോട്ടറിവിഷയത്തില്‍ വി.എസ്സിനെ ശാസിക്കാന്‍ തീരുമാനിച്ചതിനെ എതിര്‍ത്ത് കാസര്‍ക്കോട്ട് നീലേശ്വരത്ത് കട്ടൗട്ട് ഉയര്‍ന്നു. “ചങ്കിലെ ചോര പൊടിഞ്ഞാലും ചെങ്കൊടി വില്‍ക്കാന്‍ ഞങ്ങളില്ല,, സഖാവ് വി.എസ് സിന്ദാബാദ്” എന്ന മുദ്രാവാക്യത്തോടെയാണ് കട്ടൊട്ട്.

വിഭാഗീയപ്രവര്‍ത്തനങ്ങളുടേ പേരില്‍ വിമര്‍ശനത്തിന് പാത്രമാകുമ്പോഴെല്ലാം ഇവിടെ വി.എസ്സിനെ അനുകൂലിച്ച് പോസ്റ്ററുകളും കട്ടൗട്ടുകളും ഉയരാറുണ്ട്.