നയന്‍താര നായികയായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം ശ്രീരാമരാജ്യം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. മൊഴിമാറ്റിയെത്തുന്ന ശ്രീരാമരാജ്യം വിഷുവിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈഡ് റിലീസിംനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് എന്ന റിപ്പോര്‍ട്ടുമുണ്ട്.

ബോഡീഗാര്‍ഡ് എന്ന ചിത്രമാണ് നയന്‍താരയുടേതായി പുറത്തിറങ്ങിയ അവസാനത്തെ മലയാളചിത്രം. പ്രഭുദേവയായിരുന്നു ആ ചിത്രത്തിലെ നൃത്ത സംവിധായകന്‍. പ്രഭുദേവ നയന്‍സ് പ്രണയവാര്‍ത്ത പുറത്തായതോടെ നടി സിനിമയെ ഉപേക്ഷിച്ച് കുടുംബജീവിതത്തില്‍ ഒതുങ്ങാന്‍ തീരുമാനിച്ചിരുന്നു.

കരാര്‍ ചെയ്ത ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെ നയന്‍സ് സിനിമയോട് വിടപറയുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീരാമരാജ്യത്തിന്റെ അവസാന ദിന ഷൂട്ടിംഗില്‍ നയന്‍സ് കരഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

എന്നാല്‍ നയന്‍സ് സിനിമയില്‍ വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. അജിത് നായകനാകുന്ന കോളിവുഡ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

നയന്‍താരയുടെ തന്നെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്  ‘ശ്രീ രാമരാജ്യ’ത്തിലെ സീത. ശ്രീരാമന്‍ വനവാസത്തിന് പോകുന്നതും, സീത നേരിടേണ്ടി വരുന്ന അഗ്‌നിപരീക്ഷയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം