തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍.എസ് പരമേശ്വരന് പിള്ള അന്തരിച്ചു. 79 വയസ്സായിരുന്നു. സംസ്കാരം ഇന്ന് അഞ്ചിന് തൃശൂര്‍ പാമ്പാടിയില്‍ നടക്കും. കൈരളി ടി.വി എക്സിക്യുട്ടീവ് എഡിറ്റര്‍ എന്‍.പി ചന്ദ്രശേഖരന് മകനാണ്.
1931ല്‍ ആലപ്പുഴയിലെ പള്ളിപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1945ല്‍ കോഫി ഹൗസില്‍ ദിവസക്കൂലിക്കാരാനയെത്തിയ അദ്ദേഹം 1957ല്‍ നെഹ്റു സര്‍ക്കാര്‍ അടക്കുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.തുടര്‍ന്ന് തൊഴിലാളികളുടെ നേതൃത്വത്തില്‍ 1958ല്‍ തൃശൂരില്‍ തുടങ്ങിയ ആദ്യ കോഫി ഹൗസിന്റെ സ്ഥാപക മാനേജറും സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയുമായി. അദ്ദേഹത്തിന്റെ “കോഫി ഹൗസിന്റെ കഥ” എന്ന പുസ്തകത്തിന് അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കെ.എന്‍ ലളിതയാണ് ഭാര്യ. എന്‍ പി ചന്ദ്രശേഖനു പുറമേ കോഫി ഹൗസ് ജീവനക്കാരായ ഗിരീശന്, മുരളി, സുനിത എന്നിവര്‍ മക്കളാണ്.
