മലപ്പുറം: യൂത്ത് ലീഗ് ഭാരവാഹികളെച്ചൊല്ലി കെ.എം ഷാജി-പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗങ്ങള്‍ തമ്മിളുള്ള തര്‍ക്കം തുടരുന്നു. ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനിക്കാന്‍ പാണക്കാട്ട് ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.

യൂത്ത് ലീഗ് ഭാരവാഹിത്വത്തിലെ ജനറല്‍ സെക്രട്ടറി, ട്രഷര്‍ സ്ഥാനങ്ങളെച്ചൊല്ലിയാണ് തര്‍ക്കം. പ്രശ്‌നത്തിന് അന്തിമ പരിഹാരം കാണാന്‍ ഇരുവിഭാഗങ്ങളെയും ഇന്ന് പാണക്കാട്ട് വിളിച്ചു വരുത്തുകയായിരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പ്രസിഡന്റുമാരില്‍ നിന്നും സെക്രട്ടറിമാരില്‍ നിന്നുമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായം ആരാഞ്ഞത്. ഓരോരുത്തരെയും പ്രത്യേകം വിളിച്ച് വരുത്തി അഭിപ്രായമാരാഞ്ഞെങ്കിലും തീരുമാനമായില്ല.

ഇതേത്തുടര്‍ന്ന് ഇന്ന് വൈകീട്ട് കോഴിക്കോട്ട് ചേരാനിരുന്ന പ്രവര്‍ത്തക സമിതിയോഗം മാറ്റിവെച്ചിരിക്കുകയാണ്. ഏഴാം തിയ്യതി കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിക്കുക.

Malayalam News
Kerala News in English