തിരുവനന്തപുരം: മൂന്നാര്‍ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മൂന്നാര്‍ പ്ലാന്‍ അന്തിമ ഘട്ടത്തിലാണ്.

മൂന്നാര്‍ പ്ലാന്‍ പരിശോധിച്ച് മറ്റ് സ്ഥലങ്ങളിലും ഇതേരീതിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. സംസ്ഥാനത്ത് ടൂറിസം വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികളെടുക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചു.

Subscribe Us: