എഡിറ്റര്‍
എഡിറ്റര്‍
പിടിയിലായത് പരല്‍മീനുകള്‍ മാത്രം, വന്‍ സ്രാവുകള്‍ ഉടന്‍ കുടുങ്ങും: മുല്ലപ്പള്ളി
എഡിറ്റര്‍
Thursday 17th May 2012 1:17pm

വടകര: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇപ്പോള്‍ പിടിയിലായത് പരല്‍മീനുകള്‍ മാത്രമാണെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വന്‍സ്രാവുകള്‍ ഉടന്‍ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്റ വധത്തിലൂടെ സി.പി.എമ്മിന്റെ വികൃതമുഖമാണ് വ്യക്തമായത്. ഇപ്പോള്‍ പിടിക്കപ്പെട്ടത് വെറും പരല്‍മീനുകള്‍ മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ വലയ്ക്ക് പുറത്ത് പോകാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സൂക്ഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അക്രമസംസ്‌കാരത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന 12 മണിക്കൂര്‍ ഉപവാസം ഇന്ന് രാവിലെ വടകരയില്‍ ആരംഭിച്ചു. ഉപവാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ എല്ലാ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യം ജനങ്ങളെ സേവിക്കാനുള്ളതാണ് അവരെ കൊലക്കത്തിയ്ക്ക് ഇരയാക്കാനുള്ളതല്ല. നന്മയുടെയും സ്‌നേഹത്തിന്റെയും രാഷ്ട്രീയത്തിന് എതിര് നില്‍ക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരും ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, സോപാന സംഗീത വിദ്വാന്‍ ഞരളത്ത് ഹരിഗോവിന്ദന്‍, സാഹിത്യകാരന്മാരായ അക്ബര്‍ കക്കട്ടില്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, ബാബു കുഴിമറ്റം, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. എം.ആര്‍. തമ്പാന്‍, പി.വി. കൃഷ്ണന്‍നായര്‍ എന്നീ സാംസ്‌കാരിക പ്രവര്‍ത്തകരും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

Advertisement