എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം, അന്വേഷത്തില്‍ ഇടപെട്ടെന്ന് അറിഞ്ഞാല്‍ രാജിക്ക് തയ്യാര്‍: മുല്ലപ്പള്ളി
എഡിറ്റര്‍
Saturday 19th May 2012 12:15pm

mullappalliതിരുവനന്തുപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ താന്‍ ഇടപെട്ടെന്ന് തെളിഞ്ഞാല്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

മറ്റ് കേസുകള്‍ പോലെ പുറം ചൊറിയല്‍ രാഷ്ട്രീയം ഈ കേസില്‍ ഉണ്ടാവില്ലെന്നും അന്വേഷണം സത്യസന്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ ഗതി മാറിയാല്‍ സി.ബി.ഐ അന്വേഷണം വേണ്ടിവരും.

അന്വേഷണം നേരായ വഴിയില്‍ തന്നെയാണ് പോകുന്നതെന്നതിന്റെ സൂചനയാണ് സി.പി.ഐ.എമ്മിന്റെ ഭയത്തിനടിസ്ഥാനമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേസ് അന്വേഷണം അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ മുല്ലപ്പള്ളി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഇന്നലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement