ദിവസം മുഴുവനും ഉന്‍മേഷത്തോടെ ഇരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. പക്ഷേ പല കാരണങ്ങള്‍കൊണ്ട് നമുക്ക് അതിന് സാധിക്കാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് കൂടുതല്‍ സ്മാര്‍ട്ടാകാം. ഇതിനുള്ള ശ്രമം നടത്തേണ്ടത് നിങ്ങളുടെ കിടപ്പറയില്‍ നിന്നാണ്.

പ്രഭാതത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍ ദിവസം മുഴുവന്‍ ഉന്മേഷം ഉണ്ടായിരിക്കുമെന്നാണ് അടുത്തിടെ നടന്ന ചില പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇത് നിങ്ങളുടെ ദിവസങ്ങളെ മാത്രമല്ല പ്രതിരോധ സംവിധാനത്തെയും ശക്തമാക്കും.

Subscribe Us:

ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരേക്കാള്‍ ആരോഗ്യവും ഉന്മേഷവും സന്തോഷവും കാണും പ്രഭാതസെക്‌സിലേര്‍പ്പെടുന്ന ദമ്പതികള്‍ക്ക്. ഇത്തരക്കാരില്‍ ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഇതിനു പുറമേ ത്വക്ക്, നഖം, മുടി എന്നിവയുടെ മനോഹാരിതയും വര്‍ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രഭാതസമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും ഓക്‌സീടോസിന്‍ എന്ന രാസവസ്തു റിലീസ്‌ചെയ്യപ്പെടും. ഇത് ദമ്പതികളില്‍ സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും ആഴം വര്‍ധിപ്പിക്കുമെന്ന് ഈ വിഷയത്തില്‍ പഠനങ്ങള്‍ നടത്തുന്ന പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞ ഡെബി ഹെര്‍ബെനിക്ക് പറയുന്നു.

ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിക്കും. അത് ശരീരത്തിന് നിറം വര്‍ധിപ്പിക്കാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഇതിനു പുറമേ പ്രഭാത സെക്‌സ് ഹാര്‍ട്ട് അറ്റാക്കിനും, പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പ്രഭാതവേളയില്‍ രതിയിലേര്‍പ്പെടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യതകുറയ്ക്കുമെന്ന് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

50ാമത്തെ വയസിലും സ്ഥിരമായി പ്രഭാതവേളയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കുറയുമെന്ന് നോട്ടിന്‍ഹാം യൂണിവേഴ്‌സ്റ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.