വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എം കുട്ടി മൗലവിക്ക് വേങ്ങര മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി. ശറഫിയ ഇംപാല ഗാര്‍ഡനില്‍ നല്‍കിയ സ്വീകരണത്തില്‍ വന്‍ജനാവലി പങ്കെടുത്തു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എന്‍.എം ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.

Subscribe Us:

പ്രവാസ ജീവിതത്തില്‍ പ്രസായപ്പെടുന്ന സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്നു മൗലവിയെന്ന് ശംസുദ്ധീന്‍ പറഞ്ഞു. സംശുദ്ധമായ പൊതുജീവിതത്തിന്റെ ഉടമയാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങിനെ ആദരിക്കപ്പെടുന്നതെന്നും ശംസുദ്ധീന്‍ പറഞ്ഞു. ചന്ദ്രിക പത്രാധിപര്‍ നവാസ് പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ. കാവുങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര, എം.എം കുട്ടി മൗലവിയെയും മുഞ്ഞിമുഹമ്മദ് പട്ടാമ്പിയെയും പരിചയപ്പെടുത്തി. ജിദ്ദ നാഷണല്‍ ആശുപത്രി മാനേജിങ് ഡയരക്ടര്‍ വി.പി മുഹമ്മദലി എം.എം കുട്ടി മൗലവിയെയും പട്ടാമ്പി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞിമുഹമ്മദ് പട്ടാമ്പിയെ കെ.പി മുഹമ്മദ് കുട്ടിയും പൊന്നട അണിയിച്ചു. അലീവ് ചാരിറ്റി സെന്ററിനെക്കുറിച്ച് പി.കെ അലി അക്ബര്‍ സംസാരിച്ചു.