മധ്യേഷ്യന്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിച്ചു
World
മധ്യേഷ്യന്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2010, 11:37 am

വാഷിംഗ്ടണ്‍: മധ്യേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകള്‍ക്കായി പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് ഹോസ്‌നി മുബാറക്, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള തുടങ്ങിയവര്‍ വാഷിംഗ്ടണിലെത്തിയിട്ടുണ്ട്.

പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്നോട്ടുപോകരുതെന്നും ഒബാമ നേതാക്കളോട് ആവശ്യപ്പെട്ടു. ശാശ്വത സമാധാനം പുനസ്ഥാപിക്കാനുള്ള മികച്ച അവസരമാണ് ഇതെന്നും ഒബാമ അഭിപ്രായപ്പെട്ടു. അതിനിടെ വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ മേഖലകളില്‍ പാലസ്തീനിന്റെ ഒരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.