സ്ത്രീകള്‍ക്കുമാത്രമല്ല, ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളത്. സ്ത്രീകളുടേതുപോലെതന്നെയാണ് പുരുഷന്‍മാരും ശരീരസൗന്ദര്യം ശ്രദ്ധിക്കുന്നത്.
തങ്ങളുടെ രൂപവും സൗന്ദര്യവുമെല്ലാം ഓര്‍ത്ത് ഇവര്‍ വ്യാകുലപ്പെടുകയും ഈ പ്രശ്‌നങ്ങളെ മറികടക്കാന്‍ സ്ത്രീകളെപ്പോലെതന്നെ ശ്രമിക്കുകയും ചെയ്യുന്നവരാണ് മിക്കവാറും എല്ലാ പുരുഷന്മാരും.

ഇക്കാര്യത്തില്‍ സാധാരണ പുരുഷന്മാരും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുമെല്ലാം ഒരുപോലെ തന്നെ. ശരീരത്തില്‍ മസിലുണ്ടാകാനും സുന്ദരന്മാരായിരിക്കാനുമെല്ലാം ആഗ്രഹമുണ്ട്.ഓസ്‌ത്രേലിയയിലെ കാന്‍ബറെ യൂണിവേഴ്‌സിറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.

സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി പുരുഷന്‍മാര്‍ക്ക് മസിലുകളോട് വലിയ ഭ്രമമാണ്. കൂടാതെ ചാടിവരുന്ന വയറും രൂപഭംഗിയില്ലാത്ത അരക്കെട്ടുമെല്ലാം പുരുഷന്മാരെ സംബന്ധിച്ച വലിയ വലിയ പ്രശ്‌നങ്ങളാണത്രേ. പലപുരുഷന്മാരും ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സ്ത്രീകള്‍ ചെയ്യുന്നതുപോലെ തന്നെ ഡയറ്റ് പാലിയ്ക്കാനും സൗന്ദര്യസംരക്ഷണ കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നവരാണത്രേ.

എന്നാല്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ പുരുഷന്‍മാര്‍ക്ക് വലിയ മടിയാണ്. ചില പുരുഷന്മാരില്‍ ശരീരം സംബന്ധിച്ച ഇത്തരം ചില ചിന്തകള്‍ വിദഗ്ധ ശ്രദ്ധ ലഭിക്കേണ്ടത്രയും മോശമായ നിലയിലെത്താറുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.