കറുത്തമുടിയുള്ള സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടും
Daily News
കറുത്തമുടിയുള്ള സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2012, 12:35 pm

കറുത്തമുടിയുള്ള സ്ത്രീകളെയാണ് പുരുഷന്‍മാര്‍ കൂടുതല്‍ ആകര്‍ഷിക്കുക എന്ന് പുതിയ പഠനം.  വെസ്‌ററ് മിനിസ്‌ററര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വംശജരായ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത്തരമൊരു കാര്യം വെളിപ്പെട്ടത്.

കൂടുതല്‍ പുരുഷന്‍മാരും പെട്ടന്ന് ആകര്‍ഷിക്കുന്നത് എതു രീതിയിലുള്ള തലമുടിയാണെന്ന് അറിയാന്‍ വേണ്ടി  ലണ്ടനിലെ നൈറ്റ് ക്ലബിലേക്ക് കറുപ്പ് നിറത്തിലും സ്വര്‍ണ്ണനിറത്തിലും ചുവപ്പുനിറത്തിലും മുടി കളര്‍  ചെയ്ത് സ്ത്രീകളെ അയച്ചു. ഇങ്ങനെ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

പുരുഷന്‍മാരുമായി നടത്തിയ സംസാരത്തിനിടെ അവര്‍ ഇഷ്ടപ്പെടുന്നത് സ്വര്‍ണ്ണ നിറമുള്ള തലമുടിയാണെങ്കിലും സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാവുന്നതും കൂടുതല്‍ ആകര്‍ഷണീയത തോന്നുന്നതും കറുപ്പ് തലമുടിയിലാണെന്നാണ് മനസ്സിലായി.

ഫാഷനില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇവരുടെ അഭിപ്രായത്തിന് അടിസ്ഥാനമെന്നാണ് ഗവേഷകര്‍ പറയുന്നത്. കറുത്ത തലമുടിയെന്ന സങ്കല്‍പം പണ്ടുമുതലേയുള്ളതാണ് എന്നാല്‍ ഫാഷന്‍ തരംഗങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മുടിയുടെ നിറങ്ങളിലും മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.

സ്വര്‍ണ്ണത്തലമുടിയില്‍ സ്ത്രീകളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കറുത്ത തലമുടിയിലാണ് അവര്‍ ആകര്‍ഷിക്കപ്പെടുക എന്നാണ് പുരുഷകേസരികള്‍ പറയുന്നത്. 1960 കാലഘട്ടങ്ങളില്‍ കറുത്ത മുടിയായിരുന്നു ഫാഷന്‍ എന്നാല്‍ 1970 കാലഘട്ടത്തില്‍ സ്വര്‍ണ്ണത്തലമുടിയെന്നത് തരംഗമായി. ഫാഷനുകള്‍ എങ്ങനെയൊക്കെ മാറിമറഞ്ഞാലും സ്ത്രീ സൗന്ദര്യം കറുത്തമുടിയില്‍ തന്നെയെന്ന നിഗമനത്തിലാണ് ഇവര്‍.

Malayalam News

Kerala News In English