പാറ്റ്ന: ബീഹാറിലെ ലാഖിസരായ് വനമേഖലയില്‍ ഏറ്റുമുട്ടലിനിടെ നാലു പോലിസുകാരെ തട്ടികൊണ്ടു പോവുകയും അതില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പോലിസ് പിടിയിലായി. ശനിയാഴ്ച രാവിലെ ലാഖിസരായ് പ്രദേശത്ത നക്സലുകള്ക്ക വേണ്ടി നടത്തിയ തിരച്ചിലിലും ഏറ്റുട്ടലിലും രണ്ടു മുതിര്‍ന്ന മാവോവാദി നേതാക്കളെ പോലിസ് പിടികൂടിയത്. ഇതില്‍ ഒരാള്‍ പോലിസുകാരെ തട്ടികൊണ്ടു പോയ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് പോലിസ് അറിയിച്ചു.
പ്രമോദ് എന്നയാളാണ് ബന്ദിയാക്കല്‍ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നു പോലിസ് അറിയിച്ചു. പിടിയിലായ മറ്റെയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ ബന്ദികളാക്കിയിരിക്കുന്ന മറ്റു മൂന്നു പോലിസുകാരെ കുറിച്ച് യാതൊരു വിവരവുമില്ല. മാവോവാദികള്‍ കൊലപ്പെടുത്തിയ ബീഹര് മിലിട്ടറി പോലിസിലെ സബ് ഇന്‍സ്പെക്ടര്‍ ലുക്കസ് തെതയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. അഞ്ചു ദിവസം ബന്ദിയാക്കിയതിനുശേഷമാണ് തെതയെ കൊലപ്പെടുത്തിയത്. പോലിസ് കസ്റ്റഡിയിലുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരെ വിട്ടുകിട്ടലും പ്രദേശത്ത നിന്ന് സുരക്ഷാ സേനയെ പിന്‍വലിക്കലുമാണ് മാവോവാദികളുടെ ആവശ്യം. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബാക്കിയുള്ള പോലിസുകാരുടെ വിധിയും ഇതുതന്നെയായിരിക്കുമെന്നും മാവോവാദികള്‍ അറിയിച്ചിട്ടുണ്ട്. പോലിസുകാരെ വധിക്കാതിരിക്കാനുള്ള മൂന്നാം സമയപരിധി ഇന്നലെ രാവിലെ 10ന് അവസാനിച്ചിരുന്നു.
അതേസമയം, സ്ഥിതിഗതികള്‍ വിലിയിരുത്തുന്നതിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശനിയാഴ്ച നാലുമണിക്ക് അടിയന്തര സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നാണ് പോലിസുകാരുടെ കുടുംബാംഗങ്ങളുടെ പരാതി. ഇതുവരെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാന്‍ നിതീഷ്കുമാര്‍ വന്നില്ലെന്നതും ആരോപണ വിധേയമായി. കഴിഞ്ഞ ഞായറാഴ്ചയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍ നാലു പോലിസുകാരെ തട്ടിയെടുത്ത മാവോവാദികള്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുകയായിരുന്നു. എറ്റുമുട്ടലില്‍ ഏഴു പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
