മസ്‌കറ്റില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
Pravasi
മസ്‌കറ്റില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2010, 8:54 am

മസ്‌കത്ത്: മസ്‌ക്കറ്റിലെ നിസ്വയില്‍ കാറിന്റെ ടയറിന് തീപിടിച്ച പൊട്ടിത്തെറിച്ച് പാലക്കാട് സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ചു. ശ്രീധരന്‍ ഭാര്യ രാജി, മകന്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടിയാണ് തീപിടിച്ചത്. തീപിടിച്ച കാര്‍ 80 മീറ്റര്‍ ദൂരം റോഡിലൂടെ നീങ്ങി. അമിത വേഗതയും തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങുമാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

ഗാലയിലെ യെജിലിറ്റി കമ്പനിയില്‍ സീനിയര്‍ മാനേജരായിരുന്നു ശ്രീധരന്‍. ദാര്‍സെയ്ത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ശ്രീനാഥ്.