ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പാണ്ടിരാജ് ‘ മറീന ‘എന്ന തന്റെ പുതിയ ചിത്രിത്തിലൂടെ തമിഴ് സിനിമയില്‍ മറ്റൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

തമിഴിലെയും മലയാളത്തിലെയും നിരവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായ മറീന ബീച്ചിന്റെ ആരും കാണാത്ത എന്നാല്‍ എല്ലാവരും കണ്ടിട്ടുള്ള ഒരു മുഖത്തെ ആധാരമാക്കി എടുത്ത ചിത്രമാണ് മറീന.

Subscribe Us:

പ്രണയരംഗങ്ങളും മറ്റും ചിത്രീകരിക്കാന്‍ വേണ്ടി മാത്രം രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ ബീച്ചുകളില്‍ ഒന്നായ മറീനയെ പല സംവിധായകരും ഉപയോഗിച്ചപ്പോള്‍ പാണ്ടിരാജ് മറീന ബീച്ചിലെ വില്‍പ്പനക്കാരെയും ഭിക്ഷക്കാരെയും കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ ചിത്രീകരിച്ചത്.

മറീന ബീച്ചിലെ പ്രണയസല്ലാപങ്ങളും പ്രണയ രംഗങ്ങളും അരങ്ങേറുമ്പോള്‍ തന്നെ ബാലഭിക്ഷാടനവും മറ്റൊരു വശത്ത് നടക്കുന്ന കാഴ്ച പലരും കണ്ടിട്ടുണ്ടാകാം. അതിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനുള്ള ശ്രമമാണ് മറീനയിലൂടെ സംവിധായകന്‍ നടത്തിയത്.

ചെന്നൈയില്‍ എത്തിപ്പെടുന്ന പസംഗ പാണ്ഡ്യന്‍ എന്ന കുട്ടി പിന്നീട് ചെന്നൈയിലെ മറീന ബീച്ചില്‍ താമസമാക്കുന്നതും വെള്ളപ്പാക്കറ്റുകള്‍ വില്‍ക്കുന്ന ജോലി തുടങ്ങുകയുമാണ്.

തന്നെ പോലെ തന്നെ അനാഥനായ മറ്റൊരു കൂട്ടുകാരനൊപ്പം മറീന ബീച്ചില്‍ കഴിയുന്ന കുട്ടികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ പ്രണയവും ചിത്രത്തിലെ ഇതിവൃത്തമാവുന്നുണ്ട്.

ബാലഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വരുന്ന കുട്ടികളുടെ ജീവിതത്തിലെ അവിസ്മരണീയമായ കഥ പറയാനാണ് മറീനയിലൂടെ സംവിധായകന്‍ ശ്രമിച്ചത്. പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

Malayalam News

Kerala News In English