എഡിറ്റര്‍
എഡിറ്റര്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം ദിവ്യാത്ഭുതമാണെന്ന് കോ്ച്ച് റോബേര്‍ട്ടോ മാന്‍സിനി
എഡിറ്റര്‍
Wednesday 16th May 2012 5:02pm

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ 44 വര്‍ഷത്തിന് ശേഷമുള്ള പ്രീമിയര്‍ ലീഗ്  വിജയത്തെ കോച്ച് റൊബേര്‍ട്ടോ മാന്‍സിനി ദിവ്യാത്ഭുതമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇതൊരു അത്ഭുതം തന്നെയാണ് ദൈവം തങ്ങളുടെ കളി കണ്ടിട്ട് അവന്റെ ഒരു കൈ തന്ന് തങ്ങളെ സഹായിച്ചതാണെന്നാണ് റോബേര്‍ട്ടോയുടെ വിശ്വാസം. പരിക്ക് സമയം ആയപ്പോഴേക്കും ഒരു ചാന്‍സും ഗോള്‍ മുഖത്തെത്തിക്കാന്‍ കഴിയാഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചിന് ദൈവ വിശ്വാസം അപ്പഴും നഷ്ടപ്പെട്ടിരുന്നില്ല.

ഒരൊറ്റ മിനിട്ടിലാണ് കളി മുഴുവനായി മാറി മറിഞ്ഞതെന്നും ഇത് തന്നെയാണ് ഫുട് ബോളിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു. മരണത്തിന് മുന്നല്‍ നിന്നും കരകയറിയ ആളുടെ അവസ്ഥയായിരുന്നു തനിക്കെന്നും താന്‍ ആ നിമിഷം വല്ലാതെ വാകാരഭരിതനായെന്നും റോബേര്‍ട്ടോ പറയുന്നു. തങ്ങള്‍ക്കിനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ജയിച്ച് തുടങ്ങയവരെ പിന്നീട് പരാജയപ്പെടുത്തുക അത്ര എളുപ്പമുള്ളതല്ലെന്നും റോബേര്‍ട്ടോ പറയുന്നു.

Advertisement