ഇടിക്കും മിന്നലിനും പിന്നാലെ
Discourse
ഇടിക്കും മിന്നലിനും പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd November 2009, 11:49 pm

രസതന്ത്രം/ പുന:രാഖ്യാനം : സി. ലതീഷ് കുമാര്‍

socratesഒരിക്കല്‍ സോക്രട്ടീസിന്റെ ഭാര്യ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ ശകാരിച്ച് തുടങ്ങി. അതു കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് വന്നപ്പോള്‍ ക്ഷുഭിതയായ അവര്‍ ഒരു പാത്രം വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയില്‍ ഒഴിച്ചു.

അപ്പോഴും സോക്രട്ടീസ് ചെറുതായി ചിരിക്കുക മാത്രം ചെയ്തു.

ഇത് കണ്ട അദ്ദേഹത്തിന്റെ അനുയായികള്‍ അത്ഭുതത്തോടെ അന്വേഷിച്ചു: എന്താണങ്ങേക്ക് പറ്റിയത്? സോക്രട്ടീസ് ശാന്തനായി മൊഴിഞ്ഞു.”ഇടിക്കും മിന്നലിനും പിന്നാലെ മഴ പെയ്യും”.

സെയില്‍സ് മാന്‍

ആപ്‌സന്റ് മൈന്റ്

മുഴുഭ്രാന്തന്‍