രണ്ട് സുഹൃത്തുക്കള്‍
Discourse
രണ്ട് സുഹൃത്തുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st December 2009, 11:39 pm

രസതന്ത്രം/ പുന:രാഖ്യാനം : സി. ലതീഷ് കുമാര്‍

രു അമേരിക്കക്കാരനും ഒരു റഷ്യക്കാരനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവര്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഫാക്ടറിയില്‍ രണ്ട് പേരും മാറി മാറി സന്ദര്‍ശിക്കുന്നു.

അമേരിക്കന്‍ സുഹൃത്തിന്റെ ഫാക്ടറിക്ക് മുന്നില്‍ ധാരാളം കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു.

റഷ്യന്‍ സുഹൃത്തിന്റെ ഫാക്ടറിക്ക് മുന്നില്‍ ഒരൊറ്റ കാര്‍ മാത്രമെയുണ്ടയിരുന്നുള്ളു.

റഷ്യക്കാരന്‍ അഭിമാനപൂര്‍വ്വം പറയുന്നു: “ഈ കാര്‍ ഞങ്ങളുടെ യജമാനന്റെ സ്വന്തമാണ്. എന്നാല്‍ ഫാക്ടറി ഞങ്ങള്‍ക്കും കൂടിയുള്ളതാണ്”.

അപ്പോള്‍ അമേരിക്കക്കാരന്‍ പറഞ്ഞു: “കാര്‍ എല്ലാം ഞങ്ങള്‍ തൊഴിലാളികളുടേതാണ്. ഫാക്ടറി യജമാനന്റേതും. പക്ഷെ ; കാര്‍ ഞങ്ങള്‍ വീട്ടിലേക്ക് കൊണ്ട് പോകുന്നത് പോലെ ഫാക്ടറി യജമാനന് കൊണ്ടു പോവാന്‍ പറ്റില്ലല്ലോ”.