ലണ്ടന്‍: ഇന്ത്യന്‍ വംശജ ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കന്നു. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വെസ്റ്റ് ലണ്ടന്‍ മണ്ഡലമായ ഫെല്‍തം ആന്റ് ഹെസ്റ്റണ്‍ നിന്നും സീമാ മല്‍ഹോത്ര ആണ് പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മത്സരത്തില്‍ വിജയിച്ചാല്‍ സഭയിലെത്തുന്ന ഇന്ത്യന്‍ വംശജരില്‍ ഒന്‍പതാമത്തെയായും ഇന്ത്യന്‍ വനിതകളില്‍ മൂന്നാമത്തെയാളുമായിരിക്കും സീമാ മല്‍ഹോത്ര

2010ല്‍ ഇവിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫെല്‍താം ആന്റ് ഹെസ്റ്റണില്‍ വിജയിച്ചതും ലേബര്‍ പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ സുരക്ഷിതമണ്ഡലമായാണ് കണക്കാക്കുന്നത്. നിലവില്‍ എം.പിയായിരുന്ന അലന്‍ കീന്‍ കഴിഞ്ഞ മാസം അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ലിറ്റില്‍ അമൃത്സര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സൗത്ത്ഹാളിന് സമീപമാണ് ഫെല്‍താം ആന്റ് ഹെസ്റ്റണ്‍. ഇന്ത്യന്‍ വംശജനായ വീരേന്ദ്ര ശര്‍മ്മയാണ് ഫെല്‍താം ആന്റ് ഹെസ്റ്റണ് തൊട്ടടുത്ത സൗത്ത്ഹാള്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്