ക്രീമും, ലിപ്സ്റ്റിക്കും, ഐ ലൈനറും,ഐ ഷാഡോയുമൊക്കെ പൂഷി പെര്‍ഫ്യൂമിന്റെ സുഗന്ധം കൂടിയായാല്‍ സുന്ദരിമാര്‍ക്ക് ഒരു വിശ്വാസമുണ്ട്. എല്ലാം തികഞ്ഞെന്ന്. എന്നാല്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ. കാര്യമെന്താന്നല്ലേ അടുത്തിടെ ഒരു ഡിയോഡന്റ് കമ്പനി നടത്തിയ സര്‍വേയില്‍ തെളിഞ്ഞത് ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണുള്ളത്. ബിയോന്‍സന്‍ എന്ന കമ്പനിയാണ് സര്‍വ്വേ നടത്തിയത്.

പെണ്‍കുട്ടികള്‍ സാധാരണയായി 13മേക്കപ്പ് സാമഗ്രികളാണ് ഉപയോഗിക്കുന്നത് എന്ന് സര്‍വ്വേയില്‍ തെളിഞ്ഞു. ഇതില്‍ ഒരോന്നിലും ശരാശരി 20വീതം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നമ്മള്‍ മണപ്പിച്ചു നടക്കുന്ന പെര്‍ഫ്യൂമിലാണ് ഏറ്റവും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ഉള്ളത്. 250 എണ്ണം. ഇതില്‍ ചില കമ്പനികളുടെ പെര്‍ഫ്യൂമുകളില്‍ ഏകദേശം 400 ഓളം രാസപദാര്‍ത്ഥങ്ങളുണ്ട്.

ലിപ്സ്റ്റിക്കില്‍ 33, ബോഡി ലോഷന്‍ 32, മസ്‌കാര 29, നെയില്‍ പോളിഷ് 31, ഹാന്‍ഡ്‌മോയിസ്ച്ചര്‍ 11എന്നിങ്ങനെയാണ് സ്ഥിരം ഉപയോഗിക്കുന്ന മേക്കപ്പ് സാമഗ്രികളിലെ രാസപദാര്‍ത്ഥം സാന്നിധ്യം.