Categories

മാധ്യമ ധാര്‍മ്മികത തട്ടിന്‍ പുറത്ത്; മലബാര്‍ ഗോള്‍ഡിന് വേണ്ടി മാധ്യമത്തില്‍ സ്‌പെഷ്യല്‍ ന്യൂസ്

malabar-gold-story

സ്വന്തം പ്രതിനിധി

മലയാള മാധ്യമ ചരിത്രത്തില്‍ പെയ്ഡ് ന്യൂസ് പ്രതിഭാസത്തിന് പുതിയ അധ്യായം രചിച്ച് മാധ്യമം ദിനപത്രത്തില്‍ സ്‌പെഷ്യല്‍ സ്റ്റോറി. ‘916 വെറുമൊരു നമ്പറല്ല’ എന്ന പേരില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ സണ്‍ഡേ സ്‌പെഷ്യലായി പ്രസിദ്ധീകരിച്ച വാര്‍ത്ത മാധ്യമ ധര്‍മ്മത്തിന്റെ അതിരുകളെ ലംഘിക്കുന്നതാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പ്രമുഖ കോര്‍പറേറ്റ് ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന് 916 എന്ന അക്കത്തോടുള്ള പ്രത്യേക മമതയാണ് മാധ്യമം ലേഖകന്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.

വാര്‍ത്തയില്‍ പറയുന്നതിങ്ങിനെ: സ്വര്‍ണത്തിന്റെ പരിശുദ്ധി കുറിക്കുന്നതില്‍ അവസാന വാക്കാണ് 916. എന്നാല്‍, 916 അവസാന നമ്പറാക്കി മറ്റൊരു ആത്മബന്ധം വളര്‍ത്തുകയാണ് സ്വര്‍ണവ്യാപാര രംഗത്തെ പ്രമുഖരായ മലബാര്‍ ജ്വല്ലറി ഗ്രൂപ്പ്. കമ്പനിയുടെ മൊബൈല്‍, ലാന്‍ഡ് ഫോണുകളുടെയും വാഹനങ്ങളുടെയും നമ്പറുകളില്‍ 916ന്റെ സുവര്‍ണസ്പര്‍ശം ചേര്‍ത്ത് മാറ്റുകൂട്ടുകയാണവര്‍.വിവിധ ഷോറൂമുകളിലെയും, സ്ഥാപനത്തിലെ ചെയര്‍മാന്‍ മുതല്‍ മധ്യതലം വരെയുള്ള ജീവനക്കാരുടെയും ആയിരത്തോളം ടെലിഫോണ്‍ നമ്പര്‍ അവസാനിക്കുന്നത് 916 എന്ന മാന്ത്രിക നമ്പറിലാണ് എന്നതാണ് സവിശേഷത. ഇതില്‍ എണ്ണൂറോളം മൊബൈല്‍ കണക്ഷനാണ്. ഐഡിയ, വോഡഫോണ്‍, ബി.എസ്.എന്‍.എല്‍ കണക്ഷനുകളിലായാണ് ഇത്രയും ഫോണുകളില്‍ ‘പരിശുദ്ധിയുടെ നമ്പര്‍’ വിളക്കിച്ചേര്‍ത്തത്- സ്റ്റോറി വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സ്വാധീനിച്ച് സ്വന്തം ഇമേജ് ബില്‍ഡിങ്ങിനായി വാര്‍ത്തകളുണ്ടാക്കുന്നതാണ് പെയ്ഡ് ന്യൂസ് എന്ന പേരില്‍ വിവാദമായത്. ദി ഹിന്ദുവിലെ റൂറല്‍ അഫയേഴ്‌സ് എഡിറ്റര്‍ പി സായിനാഥ് ആണ് പെയ്ഡ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. സംഭവം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ കര്‍ശനമായി ഇടപെടുകയും ചെയ്തിരുന്നു.

എന്നാല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ധാര്‍മ്മികതയും ലംഘിച്ചുകൊണ്ട് ഇവിടെ മറ്റൊരു പെയ്ഡ് ന്യൂസ് അരങ്ങേറിക്കൊണ്ടിരുന്നു. കേരളത്തിലെ മുത്തശ്ശിപ്പത്രങ്ങളെല്ലാം യാതൊരു കൂസലുമില്ലാതെ സ്വീകരിച്ച ഈ മാധ്യമപ്രവര്‍ത്തനമാണ് പൊതുവാര്‍ത്തകള്‍ക്കൊപ്പം ചേര്‍ത്തി വിപണി വാര്‍ത്തകളും നല്‍കുന്ന രീതി. കേരളത്തിലെ വ്യവസായ ലോകം രണ്ട് തരത്തിലാണ് മാധ്യമങ്ങളില്‍ സാധാരണ ഇടപെടാറ്. ഒന്ന് പ്രത്യക്ഷമായി മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്ന രീതി. മറ്റൊന്ന് സ്വകാര്യ ഹോട്ടലുകളിലും മറ്റും മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്ത് വാര്‍ത്താ സമ്മേളനം നടത്തി, വയറു നിറച്ച് ഭക്ഷണവും മദ്യവും ‘കൈമടക്കും’ നല്‍കുന്ന രീതീ. കൈമടക്ക് പലപ്പോഴും ഗിഫ്റ്റായും ചിലപ്പോഴൊക്കം ഗാന്ധിത്തലയുള്ള പണമായും ലഭിക്കും. തങ്ങളുദ്ദേശിച്ച കാര്യം വാര്‍ത്തയായി നല്‍കുന്നതിന് വേണ്ടിയാണ് മുതലാളിമാര്‍ ഈ പാര്‍ട്ടി നടത്തുന്നത്.

ബിസിനസ് പത്രസമ്മേളനമെന്ന് വിളിക്കുന്ന ഈ വാര്‍ത്താ സമ്മേളനത്തെ അങ്ങിനെ തന്നെ കണ്ട് ഒറ്റക്കോളത്തില്‍ വാര്‍ത്ത കൊടുത്ത് ഒതുക്കുന്നവരുണ്ട്. എന്നാല്‍ ചിലര്‍ രണ്ട് കോളത്തിലോ മൂന്ന് കോളത്തിലോ വാര്‍ത്ത നല്‍കുന്നു. ഓരോ പത്രവും പുലര്‍ത്തുന്ന മാധ്യമ മാന്യതക്കനുസരിച്ച് ഈ ബിസിനസ് വാര്‍ത്തകളുടെ വലിപ്പം കൂടിയും കുറഞ്ഞുമിരിക്കും. മറ്റൊരു രീതി പരസ്യം ലഭിക്കുവാന്‍ വേണ്ടി ബിസിനസുകാരുടെ അഭിമുഖങ്ങളും അവര്‍ക്കു വേണ്ടി പ്രത്യേക സ്റ്റോറികളും നല്‍കുകയെന്നതാണ്. അത് പലപ്പോഴും ബിസിനസ് പേജിലോ മറ്റേതെങ്കിലും തരത്തില്‍ പരസ്യവുമായി ബന്ധപ്പെട്ടതാണെന്ന സൂചന നല്‍കുന്ന തരത്തിലോ ആയി നല്‍കുകയാണ് പതിവ്. അതുമല്ലെങ്കില്‍ ചിലപ്പോള്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വൃക്ക ദാനം നടത്തിയ പോലുള്ള ചില ഇടപെടലുകള്‍ വാര്‍ത്തയാകുന്നു. അത്തരം സംഭവത്തില്‍ കൊച്ചൗസേഫ് മാത്രമല്ല, അദ്ദേഹത്തിന്റെ കച്ചവട സ്ഥാപനവും വാര്‍ത്തയാകുന്നുവെന്നതാണ് പ്രത്യേകത.

കേരളത്തില്‍ ഒട്ടുമിക്ക കോര്‍പറേറ്റ് സ്ഥാപനങ്ങളിലും പല പത്രങ്ങളില്‍ പോലും മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ഒരേ അക്കത്തിലുള്ള നമ്പര്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് മലബാര്‍ ഗോള്‍ഡിലെ ഒരേ അക്കം മാത്രം വാര്‍ത്തയായി എന്നാണ് ഉയരുന്ന ചോദ്യം. മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ പിടിക്കാന്‍ മത്സരിക്കുന്ന കാലത്ത് അമ്പത് പേര്‍ ആവശ്യപ്പെട്ടാല്‍ മൊബൈല്‍ കമ്പനികളില്‍ നിന്ന് ആ തരത്തില്‍ സിം ലഭിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. എന്നിരിക്കെ മലബാര്‍ ഗോള്‍ഡിന്റെ കാര്യം മാത്രമെങ്ങിനെ സ്‌പെഷ്യല്‍ വാര്‍ത്തയാകും.

916 എന്ന നമ്പറിന്റെ സവിശേഷത പറയുന്നതിന് വേണ്ടി മലബാര്‍ ഗോള്‍ഡിന് 40 ഷോറൂമുകളുണ്ടെന്നും തിരുവനന്തപുരം മുതല്‍ ദല്‍ഹി വരെയുള്ള ഷോറൂമുകളുണ്ടെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കര്‍ണ്ണാടകയും ആന്ധ്രയിലും ഒരു ഡസനിലേറെ ഷോറൂമുകളുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. മറ്റൊന്നും പറയാനില്ലാത്തതിനാല്‍ മൊബൈല്‍ ദാതാക്കളുമായി ധാരണയിലെത്തിയ ശേഷമാണ് 916 നമ്പര്‍ സംഘടിപ്പിക്കുന്നതെന്നും ഒരു കമ്പനികളില്‍ നിന്ന് ഇത്രയും നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ മറ്റ് കമ്പനികളില്‍ നിന്നാണ് നമ്പര്‍ ലഭ്യമാക്കിയതെന്നും സണ്‍ഡേ സ്‌പെഷ്യലില്‍ പറയുന്നുണ്ട്. മലബാര്‍ ഗോള്‍ഡ് കോഴിക്കോട്ട് തുടങ്ങിയ വര്‍ഷവും മുതലാളിമാരുടെ വാഹനങ്ങളുമെല്ലാം ‘വാര്‍ത്തയ്ക്ക്’ കൊഴുപ്പേകാന്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ കേരളം കണ്ട എല്ലാ ബിസിനിസ് വാര്‍ത്തകളുടെ രീതിയെയും ലംഘിക്കുന്നതായി മാധ്യമം പ്രസിദ്ധീകരിച്ച നമ്പര്‍ സ്‌പെഷ്യല്‍. മലബാര്‍ ഗോള്‍ഡിനെ പ്രൊമോട്ട് ചെയ്യുന്നതിന് വേണ്ടി മാധ്യമം പോലുള്ള പത്രത്തിന്റെ ഒന്നാം പേജ് ഇത്തരത്തില്‍ ഉപയോഗിക്കപ്പെടേണ്ടിയിരുന്നുവോയെന്നാണ് ഉയരുന്ന ചോദ്യം. കേരളത്തില്‍ ഗിഫ്റ്റ് മാധ്യമപ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകരാണ് ‘മാധ്യമം’ ദിനപത്രത്തിലുള്ളത്. സ്വകാര്യ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ തിരസ്‌കരിച്ച് വേറിട്ട വഴി സ്വീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് മലബാര്‍ ഗോള്‍ഡിന്റെ നമ്പര്‍ വാര്‍ത്തയായതെന്നതാണ് ശ്രദ്ധേയം. മാധ്യമം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നല്‍കിയ ഈ വാര്‍ത്തക്കെതിരെ വളരെ രൂക്ഷമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് പെയ്ഡ് ന്യൂസ് ആണെന്നും മാധ്യമത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രതികരണങ്ങള്‍ പറയുന്നത്. മാധ്യമം ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ രംഗത്തെത്തിയതായാണ് വിവരം.

പെയ്ഡ് ന്യൂസിനെതിരെ ശക്തമായ നിലപാടെടുത്ത പത്രസ്ഥാപനമായ മാധ്യമം പെയ്ഡ് ന്യൂസിനെതിരെ എഡിറ്റോറിയലുമെഴുതിയിരുന്നു. ‘പരസ്യത്തിന് പണം സ്വീകരിക്കുന്നതുപോലെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും പണം സ്വീകരിക്കുന്ന ഏര്‍പ്പാടാണ് പെയ്ഡ് ന്യൂസ്. പരസ്യവും വാര്‍ത്തയും തമ്മില്‍ വ്യത്യാസമില്ലാതാകുന്നു. വാര്‍ത്തയും വീക്ഷണവും വേര്‍തിരിവില്ലാതെ കൂടിച്ചേരുന്നു. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകളും ഫീച്ചറുകളും തയാറാക്കുന്നത് അവരല്ല. മറിച്ച് പണം മുടക്കുന്നയാള്‍ തയാറാക്കിക്കൊടുക്കുന്ന കാര്യങ്ങളാണ് പത്രത്തിന്റെ അഭിപ്രായമെന്ന നിലയില്‍ നാം വായിക്കുന്നത്. സ്വന്തം വായനക്കാരെ ചതിക്കാന്‍ പത്രങ്ങള്‍ക്ക് മടിയില്ലാതായിരിക്കുന്നു’.- 10/07/2010 ന് മാധ്യമം പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നതിങ്ങിനെയാണ്.

മലബാര്‍ ഗോള്‍ഡ് സ്‌പെഷ്യല്‍ ന്യൂസ്: മാധ്യമം ലേഖകന്‍ പ്രതികരിക്കുന്നു

Malayalam News

Kerala News in English

Tagged with:

10 Responses to “മാധ്യമ ധാര്‍മ്മികത തട്ടിന്‍ പുറത്ത്; മലബാര്‍ ഗോള്‍ഡിന് വേണ്ടി മാധ്യമത്തില്‍ സ്‌പെഷ്യല്‍ ന്യൂസ്”

 1. shinu.avolam
 2. www.clicknilambur.com

  മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ….മാധ്യമം പോലൊരു പത്രം ഇങ്ങനെ ചെയ്യരുതായിരുന്നു…

 3. Ninan

  കൊച്ചുഔസേപിനെ എന്തിനാ ഇതിലേക് വലിചിഴയ്കുനത്? അദേഹം ചെയ്ത അല്ലെകില്‍ കാണിച്ചു തന്ന ഒരു നല്ല മാതൃക എങ്കിലും ഒര്ര്‍ത്തു കൂടെ? ഇവിടെ എത്ര ആളുകള്‍ ചെയ്യും ഇത്ര ഒരു നല്ല കാരിയം? Mallus are always Mallus…. ആര് വിചാരിച്ചാലും നന്നാക്കാന്‍ പറ്റില്ല…

 4. Jawad

  i think this is paid news by dool news for malabar gold…..

 5. babu

  കല്യാണ്‍ ജ്വല്ലേ‍ഴ്സിന്‍റെ ഉടമകല്‍ വിമാനം വാങ്ങിയ വാര്‍ത്ത മലയാള മനോരമ ഒന്നാം പേജില്‍ ഫീച്ചര്‍ വാര്‍ത്തയാക്കിയത് നിങ്ങള്‍ കണ്ടില്ലോ.
  ഇത് ആദ്യത്തെ സംഭവമല്ല. വെറുതെ ആദര്‍ശം പ്രസംഗിക്കാതെ

 6. noushu

  എവിടെയും ചോര തന്നെ കുടിക്കുന്ന ആളുകള്‍ക് പലതും തോന്നും …dool news മലബാര്‍ കൂടുകെട്ട് ആയിക്കൂടെ ഈ വാര്‍ത്തയും ?

 7. mansoor

  ഒരു കാര്യവുമില്ലാതെ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന doolnews ആണ് യഥാര്‍ത്ഥത്തില്‍ paid ന്യൂസ്‌ ഉണ്ടാക്കുന്നത്…മെയിന്‍ എഡിഷനില്‍ വളരെ പ്രാധാന്യത്തോടെ ഒന്നും അല്ലല്ലോ വാര്‍ത്ത വന്നത്??? സണ്‍‌ഡേ സ്പെഷ്യലില്‍ വന്ന ഈ വാര്‍ത്ത ഇങ്ങനെ ഇഷ്യൂ ആക്കുന്നതിനു doolnews എത്ര ‘കൈമടക്കും’ ‘ഗിഫ്ടും’ വാങ്ങി എന്ന് അറിയാന്‍ മാന്യ വായനക്കാര്‍ക്ക് താല്പര്യം ഉണ്ടെന്നു കൂടി സൂചിപ്പിച്ചു കൊള്ളട്ടെ..

 8. Musthafa P.M

  babu
  എഴുതി :”കല്യാണ്‍ ജ്വല്ലേ‍ഴ്സിന്‍റെ ഉടമകല്‍ വിമാനം വാങ്ങിയ വാര്‍ത്ത മലയാള മനോരമ ഒന്നാം പേജില്‍ ഫീച്ചര്‍ വാര്‍ത്തയാക്കിയത് നിങ്ങള്‍ കണ്ടില്ലോ.
  ഇത് ആദ്യത്തെ സംഭവമല്ല. വെറുതെ ആദര്‍ശം പ്രസംഗിക്കാതെ”///
  ശരിയാണ്, പക്ഷെ മനോരമ പണ്ടേ ചെയ്യുന്ന കാര്യം ആണ് അത്, അവര്‍ മൂല്യങ്ങളെ കുറിച്ച് വാചാലം ആവാറില്ല, പരസ്യതെയും വാര്തയെയും വേര്തിരിച് കാണുമെന്നു ആദര്‍ശം പ്രസങ്ങിക്കുന്ന പത്രം ഇത്രരം വൃതികെടുകള്‍ക്ക് കൂട്ട് നില്‍ക്കുന്നത് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. മോശം കടലാസില്‍ അതിനെക്കാള്‍ മോശം മഷിയില്‍ അച്ചടിച്ച്‌ കിട്ടുന്ന മാധ്യമം വാങ്ങി വായിക്കുന്നത് മറ്റു പത്രങ്ങള്‍ കിട്ടാഞ്ഞിട്ടല്ല. അവര്‍ പ്രസങ്ങിക്കുന്ന മൂല്യങ്ങള്‍ പുലര്‍ത്തും എന്നാ ധാരണയില്‍ ആണ്, അത് തെറ്റിച്ചാല്‍ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം, പണ്ട് ടൈംസ്‌ ഓഫ് ഇന്ത്യ വിഴുങ്ങുമെന്നു ഭയന്ന് തെരുവിലിറങ്ങിയ വായനക്കാരെ വഞ്ചിച് മാതൃഭൂമി ഇപ്പോള്‍ അവരുമായി സംബന്ധം ഉണ്ടാക്കിയത് പോലെ മാധ്യമവും അസംബന്ധങ്ങള്‍ക്ക് മുതിര്‍ന്നാല്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും.

 9. raj

  ടൂള്‍ ന്യൂസ്‌ പ്രവര്‍ത്തകര്‍ ദയവുചെയ്ത് ഇത്തരം വാര്‍ത്തകള്‍ കൊടുക്കരുത്… ആദ്യമൊക്കെ കുറച്ചു നിലവാരമുള്ള വാര്‍ത്തകള്‍ കാണാമായിരുന്നു… ഇപ്പോള്‍ നിലവാരം കുറയുന്നു… ഇതൊരു കൌതുക വര്തയയിട്ടെ എല്ലാവര്ക്കും തോന്നു.. ചുമ്മാ വിവാദം കേട്ടിയുണ്ടാക്കല്ലേ

 10. indian

  and y madyamam is a trustworthy paper ?they r d same guys who made 256 e mail id ‘s popular ,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.