ചുമരെഴുത്ത്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചുമരെഴുത്ത്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

അഞ്ചു മുതല്‍ 10 ശതമാനം വരെ ലഹരി കലര്‍ന്ന മദ്യക്കോള വിപണിയിലിറക്കാനുള്ള സര്‍ക്കാറിന്റെ അനുമതിക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്നതാണ് മദ്യക്കോളയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമേ വില്‍പനയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഇതേ പാനീയം വിപണിയിലിറക്കിയ 10 സംസ്ഥാനങ്ങളില്‍ ശീതള പാനീയം വില്‍ക്കുന്ന എല്ലാ കടകളിലും ഇത് ലഭ്യമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ കേരളത്തിലെ പെട്ടിക്കടകളില്‍ വരെ മദ്യക്കോള സുലഭമാവുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

മദ്യക്കോളക്കെതിരെ sio നടത്തുന്ന പ്രചാരണത്തില്‍ നിന്ന്.