കുഞ്ഞു കൂട്ടുകാര്‍ പാഠപുസ്തകങ്ങളിലെ താളുകളില്‍ നിന്നിറങ്ങി നാടിന്റെ ഹൃദയത്തിലേക്ക് നടന്നപ്പോഴാണ് ഈ കുറിപ്പുണ്ടായത്. സമൂഹത്തിന്റെയും ആശയും ആശങ്കയും വേദനയും വേവലാതികളും അവിടെയുണ്ട്.
ഞങ്ങള്‍ കുറച്ച് പേര് നാദാപുരം റോഡ് ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ പറഞ്ഞ് കേട്ടത് ഒരെഡിറ്റിങുമില്ലാതെ ഇവിടെ ചേര്‍ക്കുന്നു. ഒരു സമൂഹം എങ്ങിനെ ജീവിക്കുന്നു എന്നതിന് തെളിവ് കൂടിയാണിത്.
………………………..“പനി നന്നായി കുറഞ്ഞു. വേദനയൊക്കെ പോയി. നീരും. ആദ്യം ഗവണ്മെന്റിലാ പോയത്. പിന്നെ കഷായം കുടിച്ച്., എന്താ ഒരു തെരക്ക്, മാവേലീലും കൂടില്ല. ലാഭം മുഴ്വേനും ഓലിക്കാ, കൊയലുബെച്ച്യേലിക്കെല്ലാം പയിശ്യ….. അനുഭവിക്കന്നെ, മറ്റെന്താ ചെയ്യാ……
– ഇപ്പം പണിക്കോവ്വാന് വല്യ മട്യാ, രണ്ട്വാസായില്ലേ വെറുതെരിക്ക്ന്ന്.
………………
ഒരു മൊബൈല്‍ ഫോണ്‍ സംഭാഷണം
മഹീല് തന്ന്യാ പോക്ക്….. സീസീല്….പയിശ കൊറവാന്നേള്ളൂ… ഡ്യൂപ്ലിയാ…….. ആട പറ്റൂല, എന്താവില… ന്നാ ഞ്ഞി ഞാറാഴ്ചവാ…സതീശന്റെ ബാര്‍പ്പിന്റെ പാര്‍ട്ടീണ്ട്…. മ്മ്ളെല്ലാറുണ്ടാവും… ബസ്സുവന്നു… ഞാന്‍ വെക്കട്ടെ…..”
………………..
പഴശ്ശിരാജ കണ്ടോ, ഗോപാലേട്ടന് മുടക്ക്യാ മുടക്ക്യേന്നെ…. മുപ്പത് കോട്യാറ്റാ…. മമ്മൂട്ടി അത്ര പോരാ… മറ്റെ ചങ്ങായ്യാ ഉഷാറ്… അല്ലെ, അല്ല.. ഇനിക്കെന്ത് തോന്ന്ന്ന്?..
പാട്ടൊന്നും പോരപ്പാ…പിന്നെ എല്ലാം കൂടി നോക്കുമ്മം ബല്യ കൊയപ്പില്ലാ….ബേറെ കണ്വാന്ണ്ട്.. ഊം….
……………..
മാര്‍ക്കറ്റില്‍ പോയി ബര്വാന്ന്….. വെലതന്നെ… ഒടുക്കത്തെ ബെല… മ്മള് കൊടുക്കുന്നേനൊന്നും ഒരു ബെലയില്ല… ഇങ്ങോട്ടു മാങ്ങിയാ മുടിഞ്ഞെന്നെ.. എന്നിറ്റെന്താപ്പോ… കച്ചോടത്തിനൊരു കൊറവൂല്ല… ഏട്യങ്ങടുത്തൂട… ഏട്ന്നാഓലപ്പാ ആള്ക്കേത്തിരേം പയിശ…
…………
ഈ ചെറു ഭാഷണത്തില്‍ നാടിന്റെ തുടിപ്പുണ്ട്. സംസ്കാരമുണ്ട്. വലിയ ആഘോഷങ്ങള്ക്കിടയിലെ കള്ളഭാഷണങ്ങള്ക്കിടയില് ഒഴിവായിപ്പോകുന്ന സത്യത്തിന്റെ ചൂരുണ്ട്.
(മടപ്പള്ളി ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മാഗസിനില്‍ നിന്ന്.)
