Categories

ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…

love-jihad

കെ.എം ഷഹീദ്

ഡൂള്‍ന്യൂസ്: ഡി.വൈ.എസ്.പി ഇഖ്ബാല്‍ അല്ലേ..

ഡി.വൈ.എസ്.പി: അതെ,

ഡൂള്‍ന്യൂസ്: ലൗ ജിഹാദ് (Love Jihad)എന്ന പേരില്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ വെബ്‌സൈറ്റിനെതിരെ കേസെടുത്തിരിക്കയാണല്ലോ, മതസ്പര്‍ദയുണ്ടാക്കുന്ന ഈ പ്രചാരണം ഏറ്റുപിടിച്ച മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?.

ഡി.വൈ.എസ്.പി: ഏയ് അങ്ങിനെയൊന്നുമില്ല, പത്രങ്ങള്‍ ഈ വെബ്‌സൈറ്റ് കണ്ട് തെറ്റിദ്ധരിച്ചുപോയതായിരിക്കും. അന്നൊന്നും വെബ്‌സൈറ്റ് വഴി ഇത്തരത്തില്‍ കള്ളപ്രചാരണം നടക്കുന്നുണ്ടെന്ന് ആര്‍ക്കും അറിയാമായിരുന്നില്ല. പിന്നീടാണല്ലോ വെബ്‌സൈറ്റുകള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായത്. പിന്നെ ഇതെല്ലാം വലിയ പ്രചാരമുള്ള പത്രങ്ങളല്ലേ…പത്രങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നതാണ് കാര്യം. ഏതായാലും പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല.

രണ്ട് വര്‍ഷം മുമ്പ് സംഘപരിവാര്‍ ശക്തികളുടെയും ക്രിസ്ത്യന്‍ സഭയുടെയും ആശീര്‍വാദത്തോടെ മനോരമ (Malayalamanorama), കേരള കൗമുദി (Keralakaumudi), മംഗളം (Mangalam) എന്നീ പത്രങ്ങളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ലൗജിഹാദ് ലഹളയുടെ ഇപ്പോഴത്തെ അവസ്ഥയാണ് മേല്‍പ്പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

മനോരമയെയും കേരള കൗമുദിയെയും ‘തെറ്റിദ്ധരിപ്പിച്ച’ ഹിന്ദുജനജാഗ്രുതിക്കെതിരെ (Hindu Janajagruti Samiti) സംസ്ഥാന സൈബര്‍ പോലീസ് കേസെടുത്തിരിക്കയാണ്. ഹിന്ദു ജനജാഗ്രത എന്ന വെബ്‌സൈറ്റിനെക്കുറിച്ച് പല മലയാളികളും കേള്‍ക്കുന്നത് ഒരു പക്ഷെ ഇപ്പോഴായിരിക്കും. എന്നാല്‍ ലൗ ജിഹാദിനെക്കുറിച്ച് മലയാളികളെ ‘ബോധവത്കരിച്ചത്’ മലയാള മനോരമയും കേരള കൗമുദിയുമടങ്ങുന്ന പത്രങ്ങളാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പൊന്നാടയണിയിച്ച് സ്വന്തം കണ്ടെത്തലായാണ് ഇവര്‍ കേരളീയ സാമൂഹ്യ കാലാവസ്ഥയെ അട്ടിമറിക്കാന്‍ ശക്തിയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യാജവാര്‍ത്ത മലയാളികളുടെ പൂമുഖത്തെത്തിച്ചത്.

വിഷം വമിക്കുന്ന ഈ വ്യാജ വാര്‍ത്ത മലയാളിയുടെ മനസ്സില്‍ തളിച്ച മലയാള മാധ്യങ്ങള്‍ക്കെതിരെ പോലീസ് എന്തു നടപടിയെടുക്കുന്നില്ലെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഇനി പത്രങ്ങള്‍ പണ്ട് പറഞ്ഞ പോലെ ലൗജിഹാദ് നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പോലീസ് അന്വേഷണം നിര്‍ത്തിവെച്ച് വെബ്‌സൈറ്റിനെതിരെ കേസെടുത്തു?. സംഘപരിവാര്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കിയ അജണ്ടയുടെ കേരളീയ വേഷം ആടിയ മേല്‍പ്പറഞ്ഞ മാധ്യമങ്ങളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കുന്നിടത്തോളം മലയാള മാധ്യമ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് നിലനില്‍ക്കുക തന്നെ ചെയ്യും.

ജനജാഗ്രുതിയെ പഴിച്ച് രക്ഷപ്പെടാന്‍ പത്രങ്ങള്‍ക്ക് കഴിയുമോ?

വഴിയെ പോകുന്നയാളെ കള്ളനെന്ന് പറഞ്ഞ് നാട്ടുകാരെക്കൊണ്ട് തല്ലിക്കുക, ജീവന്‍ പോവാറാവുമ്പോള്‍ ഇവന്‍ കള്ളനല്ലെന്നും മറ്റൊരുത്തന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പറഞ്ഞ് കൈകഴുകി രക്ഷപ്പെടുക, ഈ നീതി ശാസ്ത്രമാണ് മനോരമ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

2009 ഓഗസ്റ്റിന് മനോരമ പത്രം പ്രസിദ്ധീകരിച്ച ‘ ഇരയാണ് അവള്‍ എവിടെയുമെന്ന അന്വേഷണ പരമ്പര തന്നെ ലൗജിഹാദ് കഥകള്‍ വിസ്തരിച്ചെഴുതാനാണ് തുടങ്ങിയതെന്ന് വ്യക്തമാണ്. മനോരമയുടെ നാല് ലേഖകന്‍മാര്‍ കൂട്ടായെഴുതിയ നാല് ദിവസത്തെ പരമ്പരയില്‍ അവസാനത്തെ ഭാഗത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പറയുന്നത്. പൊട്ടിക്കാന്‍ ലൗ ബോംബ് എന്ന പേരിലായിരുന്നു ആ ഭാഗം പ്രസിദ്ധീകരിച്ചത്.

ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരളം അന്ന് കടന്നു പോയിക്കൊണ്ടിരുന്നത്. തടിയന്റവിടെ നസീറിനെതിരെയുള്ള തീവ്രവാദക്കേസുകള്‍, കാശ്മീര്‍ കേസ്, മഅദനിക്കും സൂഫിയക്കുമെതിരെയുള്ള കേസ് എന്നിവ സജീവമായി നിന്ന കാലമായിരുന്നു അത്. കാറ്റ് നോക്കി തൂറ്റുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ പുറത്തെടുത്തത്. മണ്ണ് പാകമാണെന്ന് കണ്ടാണ് അവര്‍ വിത്തെറിഞ്ഞത്. അങ്ങിനെയവര്‍ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ലൗ ജിഹാദെന്ന ബോംബ് പൊട്ടിച്ചു.

31 -08-09ന് മനോരമ പത്രം പ്രസിദ്ധീകരിച്ച പൊട്ടിക്കാന്‍ ലൗ ബോംബ് (Love Bomb)എന്ന റിപ്പോര്‍ട്ടിന്റെ ഭാഗം

”കാനനഛായയില്‍ ആടു മേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ മൂന്നു പെണ്‍കുട്ടികളും അതാണു ചോദിച്ചത്

പാടില്ല, പാടില്ല എന്ന് കേട്ടവരാരും പറഞ്ഞില്ല. സന്തോഷപൂര്‍വ്വം കൂട്ടിക്കൊണ്ടു പോയി. പാടില്ലാത്ത സ്ഥലങ്ങളിലേക്കും പാടില്ലാത്ത സാഹചര്യങ്ങളിലേക്കുമായിരുന്നു ആ യാത്ര. ആ തെറ്റു പിന്നീട് അവര്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കു മാതാപിതാക്കളുടേത് അടക്കം ഒട്ടേറെപ്പേരുടെ കണ്ണീര്‍ അവരെയോര്‍ത്ത് ഒരു പുഴ പോലെ ഒഴുകിയിരുന്നു.

തീവ്രവാദത്തിന്റെ ഛായ പകര്‍ന്ന കാനനങ്ങളിലേക്കായിരുന്നു ഈ പെണ്‍കുട്ടികളുടെ യാത്ര എന്നതു കേരളം ഞെട്ടലോടെയാണു തിരിച്ചറിയുന്നത്. നിരോധിക്കപ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളുമായിരുന്നു അവരെ പഠിപ്പിച്ചത്. അതിലേക്കു ചെന്നു പറ്റാന്‍ ഇഷ്ടപ്പെട്ട വേഷവും പണവും ഉള്‍പ്പെടെ എല്ലാ പ്രലോഭനങ്ങളും നിരത്തി. കുടുക്കില്‍ പെട്ടെങ്കിലും ഒടുവില്‍ സ്വയം തിരിച്ചറിഞ്ഞു ചിലര്‍ തലയൂരുന്നു. എന്നാല്‍, തിരിച്ചെത്താതെ വിധിയുടെ ബലിമൃഗങ്ങളായി നരകിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്തു വര്‍ധിച്ചു വരുന്നു.

ഒരു തീവ്രവാദ സംഘടനയുടെ പുതിയ പദ്ധതിയാണ് ഈ വശീകരണം. കോളേജ് കുമാരിമാരാണു ലക്ഷ്യം. അവരിലേക്കുള്ള മാര്‍ഗം ചുണക്കുട്ടന്മാരായ കുമാരന്മാരും. പെണ്‍കുട്ടികളെ തേടിപ്പിടിക്കാന്‍ ഇഷ്ടം പോലെ പണം, വാഹനങ്ങള്‍, വസ്ത്രങ്ങള്‍. തിരുവനന്തപ്പുരം ജില്ലയില്‍ മാത്രം ഒരു സ്‌കോര്‍പ്പിയോ കാറും എട്ടു ബൈക്കുകളുമാണ് ഈ സംഘാംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ഇതിനുള്ള പണം കൃത്യമായി ചിലരുടെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതുസംബന്ധിച്ച സൂചനകള്‍ ഉന്നതര്‍ക്കു കിട്ടിയെങ്കിലും പോലീസ് അനങഅങ്ങിയിട്ടില്ല.

ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി തന്നെ ഇവരുടെ വലയില്‍ വീണപ്പോഴാണ് കേരളത്തിലെ കാക്കിപ്പടയ്ക്കു ചുണ വന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കെ.എസ് ഗോപകുമാറിന്റെ (K S Gopakumar) നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണം പുറത്തു കൊണ്ടു വന്നതു ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഒപ്പം, രണ്ടു മലയാളി പെണ്‍കുട്ടികളുടെ ജീവിതവും അവര്‍ തിരിച്ചു കൊടുത്തു. കേരളത്തിനു പുറത്തു മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും സംഘം താവളമാക്കിയിട്ടുണ്ട്.

കേസ്1
തിരുവനന്തപ്പുരം സ്വദേശിനി,
23 വയസ്സ്

പത്തനംതിട്ട ജില്ലയിലെ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയോടുള്ള ആരാധനായാണ് അടുപ്പത്തില്‍ കലാശിച്ചത്. സീനിയറിനു കോളേജില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പ്രോജക്ട് പൂര്‍ത്തിയാക്കിക്കൊടുത്തത് ഈ കുട്ടിയായിരുന്നു. കൂട്ടിനു കൊട്ടാരക്കരക്കാരിയായ കൂട്ടുകാരിയുമുണ്ടായിരുന്നു. അടുപ്പം അനുരാഗമായി. ഒടുവില്‍ ജൂലൈ 18ന് പുലര്‍ച്ചെ വീടുവിട്ടിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിക്കു ചില സംശയങ്ങള്‍ തോന്നിയത്. സഞ്ചരിച്ച കാറിലുണ്ടായിരുന്ന വീഡിയോയില്‍ പോലും തീവ്രവാദ സംഘടനകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ആശയങ്ങളും.

തൃപ്പൂണിത്തുറയിലും കോഴിക്കോട്ടുമായി ഒളിയിടങ്ങളില്‍ വാസം. ഇതിനിടെ വീട്ടിലേക്ക് ഒരു തവണ വിളിച്ച്, ‘ഞാന്‍ സുരക്ഷിതയാണ്… എന്നെക്കുറിച്ച് അന്വേഷിക്കേണ്ട’ എന്നു മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഒളിത്താവളങ്ങളിലെല്ലാം കൂട്ടിരുന്നവര്‍ പാകിയിരുന്നത് തീവ്രവാദത്തിന്റെ വിത്തുകള്‍. സ്‌നേഹം പീഡനത്തിനു വഴി മാറിയപ്പോള്‍ പെണ്‍കുട്ടിയും വഴി മാറി ചിന്തിക്കാന്‍ തുടങ്ങി. അതിനിടയില്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഒരാഴ്ച വീട്ടുകാരോടൊപ്പം വിട്ടു കൊണ്ടുള്ള ഹരജി കുട്ടിക്ക് ആശ്വാസമായി. വീട്ടുകാര്‍ക്കൊപ്പം ഒരാഴ്ച കഴിഞ്ഞ കുട്ടി ഒടുവില്‍ തീരുമാനിച്ചു, ഇനി ഈ സംഘത്തിലേക്ക് തിരിച്ചു പോകേണ്ടെന്ന്. അവളെ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടുകൊടുത്തു.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123
Tagged with: |

22 Responses to “ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…”

 1. Anu
 2. niyaz nazeer sait

  ഇത് പോലുള്ള ധാരാളം നുണക്കഥകള്‍ മനോരമയുടെ വനിതാ, ആരോഗ്യം തുടങ്ങിയ മാസികകളിലും കാണാം…

 3. niyaz nazeer sait

  From the begining of this ”love jihad” issue, IBN tries to make this as real..Like what manorama did. But now also IBN is trying to make the people fools.

 4. basheer kmv

  ദി truth

 5. niyaz nazeer sait

  ഒരുമയുണ്ടെങ്കില്‍ ഓലക്കമേലും കിടക്കാം ..മനോരമക്ക് കൂട്ട് ഉമ്മന്‍ ചാണ്ടി , ഉമ്മന്‍ ചാണ്ടിക്ക് കൂട്ട് മനോരമ.

 6. rumaisa

  It is a fantastic article. congratulation to Shaheed.!

 7. Bilal Abdu

  good work! really good work i was searching for article like this. YES manorma should be sued. if not they will think these people knows only to protest in streets and doesnt know to proceed legally…. it will be gr8 if some body can initiate this.

 8. MUNEER KUWAIT

  മനോരമയുടെയും മംഗളത്തിന്റെയും മുസ്ലിം വിരുദ്ധത പ്രകടമായി പുറത്തു വന്ന ഒരു പരമ്പര ആയിരുന്നു ലവ് ജിഹാദ് . സത്യം അത് അല്പം വൈകിയാണെങ്കിലും പുറത്ത് വരിക തന്നെ ചെയ്യും .

 9. john

  “പത്രങ്ങള്‍ ഈ വെബ്‌സൈറ്റ് കണ്ട് തെറ്റിദ്ധരിച്ചുപോയതായിരിക്കും”.!!!! ? ഒരു വെബ്സൈറ്റ് കാണുമ്പോഴേക്കും… തെറ്റിദ്ധരിച്ചു അത് വാര്‍ത്തയാക്കാന്‍ മാത്രം ബുദ്ധിശൂന്യര്‍ ആണോ അതിന്റെയൊക്കെ തലപ്പത്തിരിക്കുന്നത് !!!? നാണമില്ലേ ചേട്ടാ എന്ന് ചോതിക്കുമ്പോള്‍ . നാണയമൊന്നുമില്ല എന്ന് മറുപടി!!

 10. shemej

  The question is, if “Hindu janajagruthi” Claims, they were misguided by some other websites, would the police let them free? If Al Qaeda claims, they were misguided by some websites, will the National Investigation Agency let them free?

  I am not sympathetic to Islamic Terrorists. In fact, I am born in a deeply religious Hindu family. There is a need to fight Islamic Terrorism. But that can not be successful, if Manorama and Kerala Kaumudi editors are not arrested and jailed.

  Just because, they have political connections do Manorama and Kerala Kaumudi mafia leaders (Mafia = crime syndicate.. I give explanation below, why Manorama and Kerala Kaumudi indulge in criminal activity. And both are not individuals but syndicate.- Hence crime syndicate. A crime syndicate is mafia) think they can do anything in this society? A day will come, when these criminals will be punished in the people’s court.

  Taking action against those who indulge in anti social activities and those who create animosity and hatred between communities , is the responsibility of Police. This so called DYSP claims, “perhaps Newspapers might have been misguided by the propaganda of the website..” This means, he has already come to a prejudiced opinion, before investigating it. Without arresting the culprits, how can a DYSP come to that conclusion. Who does he think, he is? Why this “stupid” man is permitted to be in that office even after this statement? Who allows him to continue in that office?

  No police officer has the right to conclude that a criminal has committed a crime because of this reason or that reason. He is not asked to investigate about his misplaced undergarment. He is asked to investigate about the role of two criminal (in fact, criminal institutions), who indulge in a serious crime.

  Any one who commit a crime is a criminal…

  Are Manorama and Kerala Kaumudi owners criminals?

  Indian Penal Code (IPC) says:

  “Section 153A. Promoting enmity between different groups on grounds of religion, race, place of birth, residence, language, etc., and doing acts prejudicial to maintenance of harmony

  (a) By words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place or birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities, or

  (b) Commits any act which is prejudicial to the maintenance of harmony between different religious, racial, language or regional groups or castes or communities, and which disturbs or is likely to disturb the public tranquility,…..

  etc etc..

  can be imprisoned according to Indian law.

  The publication of article by Manorama and Kerala Kaumudi is a clear case of this crime. It is also clarified that, at certain occasion, such promotion of enimity between communities may not be published. But in this case, Manorama and Kerala Kaumudi has published these article, which is, according to the police, is not based on facts. Hence, the published article can be considered as evidence in the court and these criminals should be arrested.

  Further, the DYSP, who has taken a prejudiced stand that “Probably, these media owners/publishers are misguided by the article, is indirectly justifying such a crime and that is also a crime… Because, any one who “commites any act which is prejudicial to the maintaenance of harmoney between different religious, …” groups an also be arrested and punished according to the law. The DYSP himself has done a prejudiced act, by justifying a criminal, and refusing to take case against the criminals. The DYSP has already come to a prejudiced conclusion that, Manorama and Kaumudi may be misguided by website. Who told him this? Obviously there are only two possibilities —

  –either the Hindujagruthi website owners, Manorama owners or Kerala Kaumudi owners might have told this to DYSP. Then he is an associate in this crime

  — he himself come to a conclusion without investigating the case. Then he should be suspended for not doing his duties..

  In both cases, he can not continue to be in his office.

  What is our Chief Minister doing? He is busy sending Police officer with revolver to shoot student activists after the strike is over….

 11. malayali

  മതേതര ചിന്തയുള്ള എല്ലാ മനോരമ വായനക്കാരിലും മനോരമയെ സ്‌നേഹിക്കുന്നവരിലും മ്ലാനത പരത്തിയ സംഭവമാണ് ലൗ ജിഹാദ് പരമ്പര. കേരളാ കൗമുദിയെ പോലെയല്ല മനോരമ. അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജന്മഭൂമി കഴിഞ്ഞാല്‍ കൂടുതല്‍ ആര്‍.എസ്.എസ്സുകാര്‍ ജേണലിസ്റ്റുകളായുള്ള പത്രമാണ് കൗമുദി. കൗമുദിയില്‍ പരമ്പരക്കു തുടക്കമിട്ട കൊച്ചി ലേഖകന്‍ ആര്‍.എസ്.എസ്സുകാരനാണ്.
  മനോരമ, കൗമുദി, കേരളശബ്ദം, മംഗളം തുടങ്ങിയ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്കതിരെ കേരളാ പോലിസ് കേസെടുക്കേണ്ടതുണ്ട്.

 12. Farooque

  മുഖ്യ ധാര പത്രങ്ങലെന്നു വിശേഷിപ്പിക്കപ്പെടുന്നവ ഒന്ന് മാത്രം ചെയ്താല അവര്‍ അനതമുല്ലവേരെന്നു കരുതാം, ഒന്നാം പേജില്‍ ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കുക, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ അറിയിക്കുക. ആര്‍ എസ് എസ് കാരായ ലേഖകന്മാരെയും ന്യൂസ്‌ എഡിറ്റര്‍ മാരെയും ഒര്ഴിവക്കുക. ഇതൊരു നല്ല നടപ്പ് ശിക്ഷയായി കണക്കാക്കാം. മാത്തുക്കുട്ടിച്ചായന്റെ മക്കള്‍ക്ക്‌ മാപ്പ് നല്‍കാം .

 13. ജേര്‍ണലിസ്റ്റ്

  നന്ദിയുണ്ട് മനോരമയോട്..
  ലൌ ജിഹാദെന്ന സത്യം വിളിച്ചു പറഞ്ഞതിന്..
  അതുവഴി കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് പോരടിച്ചതിന്…
  അവര്‍ തമ്മിലുണ്ടായിരുന്ന ബഹുമാനവും വിശ്വാസവും നഷ്ടപ്പെടുത്തിയതിന്..
  മുസ്ലിം കൂട്ടുകാരന്‍ തന്‍റെ സഹോദരിയുമായി സംസാരിക്കുന്നത് അവളെ മതം മാറ്റി തീവ്രവാദി ആക്കാനായിരുന്നു എന്നറിവ് നല്‍കിയതിന്..
  മലയാളികളെല്ലാം മുസ്ലിം വിരുദ്ധരാണെന്നുള്ള മനോരമയുടെ വാര്‍ത്താ രീതി സ്വയംഭോഗം മാത്രമാണ്..(ആരും സുഖിക്കുന്നില്യ,അവരവരല്ലാതെ)

 14. indian

  @ ജേര്ണലിസ്റ്റ്
  “മലയാളികളെല്ലാം മുസ്ലിം വിരുദ്ധരാണെന്നുള്ള മനോരമയുടെ വാര്ത്താ രീതി സ്വയംഭോഗം മാത്രമാണ്..(ആരും സുഖിക്കുന്നില്യ,അവരവരല്ലാതെ)” — കലക്കി മാഷേ പ്രയോഗം – മനോരമക്ക് മാത്രമല്ല മലയാളത്തിലെ(മിക്ക ഭാഷകളിലെയും) മുഖ്യധാരാ മാധ്യമങ്ങള്ക്ക് മൊത്തം ചേരും ഈ പ്രയോഗം –
  ലവ് ജിഹാദ് എന്ന പേരും നുണ, അത് പ്രച്ചരിപ്പിച്ചവര്ക്ക് തന്നെ തിരുത്തേണ്ടി വന്നത് കാവ്യനീതി മാത്രം .
  കുറച്ചു മാസങ്ങളെങ്കിലും കേരളീയ സമൂഹത്തെ വിഷമിപ്പിക്കാനായെങ്കിലും വരിക്കാരെകിട്ടാനും നിലനിര്ത്താനും മാത്രം മതേതരത്വവും മാനവികതയും അഖണ്ഡതയും മുഖമൂടിയായി അണിയുന്ന മനോരമ, മാതൃഭുമി മംഗളം .കേരളകൗമുദി,കേരളശബ്ദം തുടങ്ങിയ പത്രങ്ങള് എത്രമാത്രം വര്ഗ്ഗീയവും പരമത വിദ്വേഷം പുലര്ത്തുന്നവയുമാനെന്നു മലയാളികള്ക്ക് മനസ്സിലാക്കാനായി
  – ഇത്തരം മാധ്യമങ്ങളെ ബഹിഷ്കരിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഇത്തരം വിഷലിപ്തമായ പ്രവര്‍ത്തികള്‍ വേറൊരു രീതിയില്‍ ഇവര്‍ തുടര്‍ന്നേക്കും – ജയ് ഹിന്ദ്‌

 15. Ameer

  ബസ്ടര്ദ് മനോരമ

 16. sudhakarankp

  അന്നുതന്നെ കേരളകൌമുദി വരുത്തുന്നത് നിർത്തി.

 17. shakkeer

  ഹാ ഹ പത്രം മനോരമ തന്നെ.

 18. kozhikoden

  ഡ്യൂള്‍ ന്യൂസില്‍ ഞാന്‍ വായിച്ചുള്ളതില്‍ വച്ചേറ്റവും കിടിലന്‍ ലേഖനം.!
  മനോരമ പോലുള്ള ഒരു പത്രത്തിന്റെ തെറ്റ് ശക്തമായി അവതരിപ്പിക്കാന്‍ കെ എം ശഹീദ് കാണിച്ച ആര്‍ജ്ജവം അഭിനന്ദനമര്‍ഹിക്കുന്നു.

 19. Kiran kumar

  kaumudi breaks and spreads this Love Jihad as far as they can..but still all are searching for manorama’s blood..article is good, but the comments are jus bull shit (this too)

 20. shahansha

  സത്യം പുറത്ത് വന്നതില്‍ അല്ലാഹുവിന്‍ നന്ദി .ഇനി ഈ അനുഭവം ആര്‍കും ഉണ്ടാവരുത് .സത്യം ഒരിക്കലും മറച് വെക്കാന്‍ സാധികില്ല
  .അല്ഹമ്ദുലില്ലാഹ്

 21. Seeman

  “മനോരമയെ പുറത്താക്കുക , പിശാചിനെ പുറത്താക്കുക.”

Trackbacks

 1. ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.