എഡിറ്റര്‍
എഡിറ്റര്‍
തോറ്റിരുന്നെങ്കില്‍ സമ്മര്‍ദ്ദത്തിലാവുമായിരുന്നു: ഗംഭീര്‍
എഡിറ്റര്‍
Thursday 17th May 2012 8:50am

മുംബൈ: ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ അടിയറവുപറയേണ്ടി വന്നിരുന്നെങ്കില്‍ പൂനെ വാരിയേഴ്‌സിനെതിരെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളുടെ ടീം തികഞ്ഞ സമ്മര്‍ദ്ദത്തിലാകുമായിരുന്നെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്‌ററന്‍ ഗൗതം ഗംഭീര്‍.

മുംബൈയ്‌ക്കെതിരെ നേടിയ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ഇന്ത്യന്‍സിനെതിരെ 32 റണ്‍സ് വിജയം നേടിയതോടെ ഇനി അവസാന മത്സരത്തില്‍ തോറ്റാലും ആദ്യ നാലു സ്ഥാനങ്ങളിലൊന്ന്  നൈറ്റ്‌റൈഡേഴ്‌സിന് ഉറപ്പായി.

മുംബൈയ്‌ക്കെതിരെ ഞങ്ങള്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നിരുന്നെങ്കില്‍ ഞങ്ങള്‍ പതറി പോയേനെ. ഈ വിജയം ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി. മധ്യനിരയുടെ ബാറ്റിംഗാണ് ടീമിന് ഗുണം ചെയ്തത്.

ഇന്നലത്തെ കളിയിലേത് ഞങ്ങളുടെ മികച്ച പ്രകടം ആണെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഒരു കളി ജയിപ്പിച്ചെടുക്കാന്‍ ഞങ്ങളുടെ ടീമിന് കഴിയുമെന്നതിന് തെളിവാണ് മുംബൈയ്‌ക്കെതിരെ നേടിയ ജയം- ഗംഭീര്‍ അഭിപ്രായപ്പെട്ടു.

15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌ന്റെ മികച്ച ബോളിങ്ങാണ് അപ്രതീക്ഷിതമെന്നു കരുതിയ ജയത്തിലേക്ക് കൊല്‍ക്കത്തയെ നയിച്ചത്. കാലിസും ബാലാജിയുടേയും പ്രകടനം ടീമിന് ഗുണം ചെയ്തിട്ടുണ്ട്.

ഇതോടെ പോയിന്റു പട്ടികയില്‍ മുംബൈയെ മറികടന്ന കൊല്‍ക്കത്ത രണ്ടാംസ്ഥാനത്തേക്കു കയറി.നാലിന് 84 എന്ന നിലയില്‍നിന്നാണ് മുംബൈ 108 ന് ഓള്‍ഔട്ടായത്.

Advertisement