മക്കളെ സാക്ഷി നിര്‍ത്തി മെസ്സി ബാല്യകാല സുഹൃത്തിനെ മിന്നുകെട്ടി; ചടങ്ങിനെത്തിയത് താര രാജാക്കന്മാര്‍; ചിത്രങ്ങള്‍ കാണാം
Daily News
മക്കളെ സാക്ഷി നിര്‍ത്തി മെസ്സി ബാല്യകാല സുഹൃത്തിനെ മിന്നുകെട്ടി; ചടങ്ങിനെത്തിയത് താര രാജാക്കന്മാര്‍; ചിത്രങ്ങള്‍ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st July 2017, 11:12 am

 

ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസി വിവാഹിതനായി. കൂട്ടുകാരിയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ അന്റോണെല്ലോ റൊക്കൂസോയെയാണ് താരം ജീവിതപങ്കാളിയാക്കിയത്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ രാജകുമാരന്റെ
വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ഇരുവരുടെയും മക്കളായ നാലു വയസുകാരന്‍ തിയാഗോ മെസിയും ഒരു വയസുകാരന്‍ മത്തേയോ മെസിയും ഉണ്ടായിരുന്നു എന്നതാണ് വിവാഹത്തിന്റെ മറ്റൊരു കൗതുകം.


Also read 12 സിംഹങ്ങളുടെ കാവലില്‍ ഗുജറാത്തി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം


റൊസാരിയോ സിറ്റി സെന്റര്‍ ഹോട്ടലില്‍ വച്ചായിരുന്നു മെസിയുടെ വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറ്റി അന്‍പതോളം പേര്‍ക്കാണ് വിവാഹചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

Lionel Messi and Antonela Rocuzzo

Lionel Messi and Antonela Roccuzzo
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ബാര്‍സയുടെ സൂപ്പര്‍ താരങ്ങളും എത്തിയിരുന്നു.

Former Barcelona players Xavi Hernandez, Cesc Fabregas and Carles Puyol and their wives pose on a red carpet upon arrival to attend Argentine football star Lionel Messi and Antonella Roccuzzo

Luis-Suarez-and-Sofia-Balbi

Cesc-Fabregas-and-Daniella-Semaan


Dont miss  ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


 

നേരത്തെ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാരിതോഷികങ്ങള്‍ കരുതരുതെന്ന് മെസി വ്യക്തമാക്കിയിരുന്നു. വിരുന്നുകാരില്‍ ആര്‍ക്കെങ്കിലും ചാരിറ്റിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ തന്റെ ചാരിറ്റി ഗ്രൂപ്പായ ലിയോ മെസി ഫൗണ്ടേഷനെ സഹായിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചിരുന്നു.

Lionel Messi and Antonela Roccuzzo

Lionel Messi and Antonela Roccuzzo