മാറാട് കേസ് സി.ബി.ഐയ്ക്ക് വിടാം: ഇ.ടി മുഹമ്മദ് ബഷീര്‍
Kerala
മാറാട് കേസ് സി.ബി.ഐയ്ക്ക് വിടാം: ഇ.ടി മുഹമ്മദ് ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2012, 9:00 am

തിരുവനന്തപുരം: മാറാട് കേസ് സി.ബി.ഐയ്ക്ക് വിടുന്നതിന് ലീഗ് എതിരല്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറാട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ലീഗിനെതിരെ രാഷ്ട്രീയ ദുഷ്പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. മാറാട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ലീഗ് ഇടപെട്ടിട്ടില്ല.

ലീഗിനെതിരെ പ്രചരണം അഴിച്ചു വിടുന്നവര്‍ നല്ലപിള്ള ചമയേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാറാട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.എം പ്രദീപ് കുമാറിനെ മാറ്റിയത് ലീഗിന്റെ അറിവോടെയായിരുന്നില്ല.

ലീഗ് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. മാറാട് കമ്മീഷന്‍ പേരെടുത്ത് വിമര്‍ശിച്ചത് സി.പി.ഐ.എമ്മിനെയായിരുന്നു. അല്ലാതെ ലീഗിനെയല്ല. ഇ മെയില്‍ വിവാദം കത്തിച്ചു നിര്‍ത്താന്‍ ഞങ്ങളില്ല.

ഈ വിഷയം ചര്‍ച്ച ചെയ്ത് വ്രണമാക്കി സൗഹൃദം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ ഈ വിഷയം ചൂടാക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. സാമുദായിക മുനയുള്ള സംഗതികള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യാനും ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Malayalam News

Kerala News In English