ടൊറന്റോ: കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു ദശകത്തിലേറെയായി നിറഞ്ഞ് നില്‍ക്കുന്ന എസ് എന്‍ സി ലാവലിന്‍ കമ്പനിക്കെതിരെ മാതൃരാജ്യമായ കാനഡയിലും അഴിമതി കേസ്. കനേഡിയന്‍ സര്‍ക്കാര്‍ നല്‍കിയ കരാറില്‍ കമ്പനി ക്രമക്കേടു കാട്ടിയ കേസില്‍ ലാവ്‌ലിനെതിരെ അന്വേഷണം തുടങ്ങിയതായി കനേഡിയന്‍ പൊതു മരാമത്തുമന്ത്രി റോണാ ആംബ്രോസ് പാര്‍ലമെന്റിനെ അറിയിച്ചു.ലാവലിന്‍ കമ്പനി ഈടാക്കുന്ന തുക അതിരുകവിഞ്ഞതാണെന്ന് എല്ലാ കാനഡക്കാര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

320 സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ആറു ബില്യന്‍ ഡോളറിനായിരുന്നു ലാവലിന്‍ കമ്പനി കരാര്‍ എടുത്തത്. ഒരു ഡോര്‍ബെല്‍ പിടിപ്പിക്കാന്‍ 1000 ഡോളര്‍ , രണ്ട് രണ്ട് യൂക്കാലിപ്റ്റസ് ചെടികള്‍ വയ്ക്കാന്‍ 2000 ഡോളര്‍ എന്നിങ്ങനെ ലാവലിന്‍ കമ്പനി ഈടാക്കിയന്നാണ് വാര്‍ത്ത ഏജന്‍സി പറയുന്നത്.

പള്ളിവാസല്‍ , പന്നിയാര്‍ , ചെങ്കുളം ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനായി കരാര്‍ ഏറ്റെടുത്ത കമ്പനി കരാര്‍ കൃത്യമായി നടപ്പാക്കാത കേരളത്തിന് കോടികളുടെ നഷ്ടം വരുത്തിയിരുന്നു. കരാറനുസരിച്ച് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കേണ്ട 90 കോടി രൂപ കൈമാറനും ലാവലിന്‍ കമ്പനി തയ്യാറായിരുന്നില്ല. ഈ കേസില്‍ ലാവ്‌ലിന്‍ കമ്പനിയും സി പി ഐ എംസംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉള്‍പ്പെടെ ഒന്‍പതു പേര്‍ പ്രതികളാണ്.