ബെര്‍ലിന്‍: സൂപ്പര്‍ കാറുകളുടെ നിരകളില്‍ മുന്‍പന്തിയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോഗിനി അതിന്റെ ഏറ്റവും പുതിയ മോഡല്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ലംബോഗിനി പോര്‍ഷെ എസ്.യു.വിയാണ് ബെയ്ജിംഗ് ഓട്ടോ ഷോയില്‍ അവതരിക്കുക. ഏപ്രില്‍ മാസത്തിലാണ് ബെയ്ജിംഗ് ഓട്ടോ ഷോ നടക്കുന്നത്.

വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ലക്ഷ്വറി കാറുകളുടെ മാര്‍ക്കറ്റിലേക്കാണ് ലംബോഗിനി കാര്‍ബണ്‍ ഫൈബര്‍ സ്‌പോര്‍ട്‌സ് കാറായ പോര്‍ഷെ എസ്.യു.വിയുമായി എത്തുന്നത്.

ലോകത്തെ ഏറ്റവും വേഗമുള്ള എസ്.യു.വിയായ ലംബോഗിനി പോര്‍ഷെയ്ക്ക് 2,06,50000 രൂപയാണ് വില. പോര്‍ഷെ കായേന്‍ എസ്.യു.വിയ്ക്ക് വിപണിയില്‍നിന്ന് ലഭിച്ച വന്‍ പ്രതികരണമാണ് എസ്.യു.വികള്‍ വികസിപ്പിക്കാന്‍ ലംബോഗിനിയെ പ്രേരിപ്പിച്ചത്. 2012 ലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പോലും എസ്.യു.വികളും എം.പി.വികളും ആയിരുന്നു ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

വാഹനം വിപണിയിലെത്താന്‍ പക്ഷേ 2016 വരെ കാത്തിരിക്കേണ്ടിവരും. പൊക്കം കുറഞ്ഞ കാറുകളുടെ നിര്‍മ്മാതാക്കളായ ലംബോഗിനി വോക്‌സ് വാഗണിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ്.

Malayalam News

Kerala News in English