നിറങ്ങളെയും നിറക്കൂട്ടുകളെയും ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. വ്യത്യസ്തമായ നിറങ്ങളെയായിരിക്കും നമുക്കോരോരുത്തര്‍ക്കും ഇഷ്ടം. അവരവരുടെ സങ്കല്‍പ്പങ്ങളനുസരിച്ചാണ് നിറങ്ങളെ തിരഞ്ഞെടുക്കുക. ഒരു വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഡിസൈന്‍ നോക്കുന്നതിലുപരി അതിന്റെ നിറമാണ് നമ്മെ ആദ്യം ആകര്‍ഷിക്കുക. എന്നല്‍ നിറങ്ങളിലും ആകര്‍ഷണീയത ഉള്ളതും ഇല്ലാത്തതും ഉണ്ട്. നമ്മുടെ കണ്ണുകളെ ആകര്‍ഷിക്കുന്ന നിറം ഏതെന്ന ചോദ്യത്തിന് നിസ്സംശയം ചുവപ്പ് എന്നു ഉത്തരം പറായാവുന്നതേയുള്ളു.
ചുവപ്പ് നിറം പ്രണയത്തിന്റേയും പ്രതീക്ഷയുടേയുമെല്ലാം അടയാളമാണ്. ചുവന്ന വസ്ത്രം ധരിക്കുമ്പോഴാണ് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് ചുവന്ന വസ്ത്രങ്ങളോട് താത്പര്യം കാണിക്കുന്നതും സ്ത്രീകളാണെന്നാണ് പറയുന്നത്. പുരുഷന്‍മാര്‍ക്ക് ചുവന്ന വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ പെട്ടന്ന് ആകര്‍ഷിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
ന്യൂയോര്‍ക്കിലെ റോചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചുവന്ന നിറത്തിലുള്ള വസത്രം ധരിച്ച സ്ത്രീയെ ഒരു തവണയെങ്കിലും നോക്കാത്ത പുരുഷന്‍മാര്‍ ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു. സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും പ്രതീകമായി ചുവപ്പ് നിറത്തെ കാണുന്നതും ഒരു പക്ഷേ ആ നിറത്തിന്റെ ആകര്‍ഷകത്വം കണക്കിലെടുത്താകാം.
ഈ വിഷയത്തില്‍ പഠനം നടത്തിയ ഗവേഷകര്‍ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീകളുടെ ഫോട്ടോഗ്രാഫ്‌സ് നോക്കിയിട്ട് അതില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഫോട്ടോയും വസ്ത്രവും ഏതാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അതില്‍ മിക്ക പുരുഷന്‍മാരും തിരഞ്ഞെടുത്തത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ്. അതിന് കാരണവും അവര്‍തന്നെ പറഞ്ഞു. സ്ത്രീകളെ കൂടുതല്‍ സുന്ദരികളായി തോന്നുന്നതും കൂടുതല്‍ സെക്‌സിയായി തോന്നുന്നതും ചുവപ്പുനിറത്തിലാണെന്നാണ് അവരുടെ അഭിപ്രായം.
ചുറ്റുമുള്ള ആളുകളെ തന്നിലേക്ക് അടിപ്പിക്കാനുള്ള കഴിവ് ചുവപ്പുനിറത്തിന് കൂടുതലാണ്. ഏതൊരു സദസ്സില്‍ പോയി നിന്നാലും ആളുകള്‍ക്കിടയില്‍ നിന്നാലും കൂടുതല്‍ പേരുടെ കണ്ണ് ചെന്നെത്തുക ചുവന്ന വസ്ത്രധാരികളിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ലോകത്തിലെ സ്ത്രീ സെലിബ്രറ്റികളില്‍ കൂടുതല്‍ പേരും ചുവന്ന നിറത്തിനെ ഇഷ്ടപ്പെടുന്നവരും ആ നിറത്തില്‍ ആളുകള്‍ക്ക് മുന്നില്‍ വരാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. അതുകൊണ്ട് തന്നെ മിക്കവാറും ഫാഷന്‍ഡിസൈനേഴ്‌സും അഡ്വര്‍ടൈസിംഗ് മേഖലയിലുള്ളവരും വസത്രവിപണിയുമായി ബന്ധപ്പെടുന്നവരും കൂടുതല്‍ ഇഷ്ടപ്പെടുന്ന നിറവും ചുവപ്പുതന്നെയാണെന്നും പഠനത്തില്‍ പറയുന്നു.
