കുവൈത്ത്: അവിദഗ്ധരായ വിദേശ തൊഴിലാളികളെ ഒഴിവാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനെ സംബന്ധിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് കുവൈത്ത് സാമൂഹിക തൊഴില്‍ മന്ത്രി ഡോ. മുഹമ്മദ് മൊഹ്‌സിന്‍ അല്‍ അഫാസി ഉടനെ തന്നെ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. 10 ശതമാനം അവിദഗ്ധരായ തൊഴിലാളികളെ ഉടനെ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നത്.
അവിദഗ്ധരായ വിദേശ തൊഴിലാളികളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കാബിനറ്റിന്റെ അംഗീകാരത്തോടെ നടപ്പില്‍ വരുത്തുന്നതിനാണ് മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്.
വലിയൊരു വിഭാഗം വിദേശതൊഴിലാളികളും തൊഴില്‍ രഹിതരാണെന്നാണ് പഠനം കണ്ടെത്തിയത്. ഇത് രാജ്യത്തെ ആരോഗ്യസംരക്ഷണം ഉള്‍പ്പെടെ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും പറയുന്നു.
നിലവിലുള്ള 60,000 വിദേശ തൊഴിലാളികളെ ഒഴിവാക്കി ആ സ്ഥാനത്ത് കുവൈത്ത് സ്വദേശികളെ നിയമിക്കാന്‍ ഉടനെ തന്നെ നടപടിയെടുക്കാന്‍ ശ്രമിക്കുകയാണ് കുവൈത്ത് സര്‍ക്കാര്‍ .
