Categories
boby-chemmannur  

വെട്ടിനിരത്തല്‍ സമരം ശരിവെച്ച് മന്ത്രി മോഹനന്‍

kp-mohananന്യൂദല്‍ഹി: ആലപ്പുഴയില്‍ വയല്‍ നികത്തി നട്ടുപിടിപ്പിച്ച കാര്‍ഷിക വിളകള്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ നശിപ്പിച്ച വിവാദ ‘ വെട്ടിനിരത്തല്‍ പ്രക്ഷോഭത്തെ കൃഷി മന്ത്രി കെ.പി മോഹനന്‍ ന്യായീകരിച്ചു. നെല്‍വയല്‍ നികുത്തിയവര്‍ക്കെതിരെ നടത്തിയ നീക്കം ശരിയായിരുന്നു. അങ്ങനെ തന്നെയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

നെല്‍വയല്‍ നികത്ത് മറ്റുകാര്യങ്ങള്‍ക്കുപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പലപ്പോഴും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്. വെച്ചുവിടിപ്പിച്ച പുതിയ വിളകല്‍ അടക്കമുള്ളവ നീക്കം ചെയ്യാന്‍ പൊക്ലെയിനും മറ്റുമായി ചെന്നാല്‍ നാട്ടുകാര്‍ സമ്മതിക്കില്ല. എന്നാല്‍ വയലുകള്‍ പുതുതായി നികത്തപ്പെടാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.

malayalam news, kerala news in english


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
ചുംബന സമരത്തിന് നേരെയുള്ള ആക്രമണം എന്ത് വില കൊടുത്തും നേരിടും: ഡി.വൈ.എഫ്.ഐ

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന 'കിസ് ഓഫ് ലവ്' പരിപാടിക്കെതിരെ ആക്രമണം നടത്തിയാല്‍ അതിനെ എന്ത് വില കൊടുത്തും തടയുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ്. ചുംബന സമരവുമായ ബന്ധപ്പെട്ട് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രമേ പ്രതിഷേധം നടത്താന്‍ പാടുള്ളു എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ' ചുംബന സമരത്തിന് നേരെയുള്ള ഭീഷണി ഫാസിസമാണ്. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് നോക്കിയിരിക്കാനാവില്ല. ഇത്തരം ആക്രമണങ്ങളെ അങ്ങേയറ്റം ജാഗ്രതയോടുകൂടി നോക്കികാണേണ്ടതുണ്ട്. എറണാകുളത്ത് ചുംബന സമരം എന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ കാരണമായത് കോഴിക്കോട് യുവമോര്‍ച്ചക്കാര്‍ ഹോട്ടലിന് നേരെ നടത്തിയ സദാചാര പോലീസിങ് ആക്രമണമാണ് ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ട്' രാജേഷ് വ്യക്തമാക്കി. മനുഷ്യര്‍ ആയുധമെടുത്ത് കുത്തിമരിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്ന് എം.ബി രാജേഷും ചുംബന സമരത്തെ ഭരണകൂടത്തിന്റെ അധികാര പ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചും അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് വി.ടി ബല്‍റാമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകുമെന്നും എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്നുമാണ് എ.ബി രാജേഷ് പറഞ്ഞിരുന്നത്. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താമെന്നും എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 'ചുംബന സമരത്തോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണ്.' എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം.

മദ്യനയം: ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ. ബാബു

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. കൂടുതല്‍ ബാറുകള്‍ ഫോര്‍സ്റ്റാറിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. വിധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടുന്നുണ്ടെന്നും ഇവര്‍ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുത്ത് ബീവറേജസ് കോര്‍പറേഷന് കൈമാറുമെന്നും ക്ലബ്ബുകളിലെ മദ്യ വില്‍പന തുടരുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ തുടര്‍ നടപടിയെ കുറിച്ച് നികുതി സെക്രട്ടറിയും എക്‌സൈസ് കമ്മീഷണറും പഠിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ 250 ബാറുകളാണ് ഇന്ന് അടച്ച് പൂട്ടിയത്. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് 418 ബാറുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ 668 ബാറുകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയത്. 22 ഫൈവ്സ്റ്റാര്‍ ബാറുകളും 32 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് ഇനി മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. അതേസമയം മദ്യനയത്തിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ വെങ്കിട്ടരാമനാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഉച്ചയ്ക്ക് 1.45ന് ഡിവിഷന്‍ ഹരജി ബെഞ്ച് പരിഗണിക്കും.

ബംഗളുരുവില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയായി: അധ്യാപകന്‍ അറസ്റ്റില്‍

ബംഗളുരു: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ ബംഗളുരുവില്‍ തുടര്‍ക്കഥയാവുന്നു. നഴ്‌സറി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി പത്ത് ദിവസം തികയും മുമ്പാണ് ആറ് വയസ്സുകാരി കൂടി വിദ്യാലയത്തില്‍ പീഡിപ്പിക്കപ്പെട്ടത്. ബംഗളൂരുവിലെ ഇന്ദിരാനഗറിലെ സ്വകാര്യസ്‌കൂളിലാണ് ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ജയശങ്കറെ ജീവന്‍ ഭീമ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂളിലെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ വെച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ തിരിച്ചറിഞ്ഞത്. ഐ.പി.സി സെക്ഷന്‍ 376, ലൈംഗികകുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 5,16 എന്നിവ പ്രകാരമാണ് അധ്യാപകനെതിരെ കേസ് എടുത്തിരിക്കുന്നത്.  കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുത്തെന്നും അധ്യാപകനെ ചോദ്യം ചെയ്ത് വരികയാണെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ജലാഹല്ലിയുള്ള ഓര്‍ക്കിഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നു വയസുകാരി ക്ലാസ് മുറിക്കുള്ളില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂളിലെ അറ്റന്‍ഡറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലഗട്ടപുര പോലീസ് സ്‌റ്റേഷന്‍ ലിമിറ്റിലുള്ള സ്‌കൂളില്‍ എട്ട് വയസ്സുകാരിയെ പാര്‍ട്ട് ടൈം അധ്യാപകനായ 70കാരന്‍ പീഡിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ശാന്തിധര്‍മ്മ സ്‌കൂളില്‍ ഏഴ് വയസുകാരിയും വിബ്ജിയോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറ് വയസുകാരിയും  ക്രൂരപീഡനത്തിന് ഇരയായിരുന്നു.

പട്ടേലിനെ കൂടാതെ മഹാത്മാ ഗാന്ധി അപൂര്‍ണന്‍: നരേന്ദ്രമോദി

ന്യൂദല്‍ഹി: പട്ടേലിനെ കൂടാതെ മഹാത്മാ ഗാന്ധി അപൂര്‍ണനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ പട്ടേലിന്റെ ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ നടന്ന കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി. 'റണ്‍ ഫോര്‍ യൂണിറ്റി' എന്ന പേരിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ' സര്‍ദാര്‍ പട്ടേല്‍ തന്റെ കഴിവും ദര്‍ശനവും കൊണ്ട് രാജ്യത്തെ ഏകീകരിച്ചു അദ്ദേഹത്തിന്റെ സേവനങ്ങളെ നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഗാന്ധിജിയും പട്ടേലും ചേര്‍ന്ന കൂട്ടുകെട്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ശക്തി പകര്‍ന്നു പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനാണ്.' മോദി പറഞ്ഞു. രാജ്യത്തെ ബ്രിട്ടീഷുകാര്‍ പിളര്‍ത്താന്‍ ശ്രമിച്ചപോള്‍ സര്‍ദാര്‍ പട്ടേലാണ് രാജ്യത്തെ ഏകീകരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഏകതാ ദിവസ് എന്ന പേരിലാണ് പട്ടേലിന്റെ ജന്മ ദിനം ആചരിക്കുന്നത്. നേരത്തെ ആധുനിക ഇന്ത്യയുടെ യഥാര്‍ഥ ശില്‍പിയാണ് പട്ടേലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. അതേ സമയം മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് അവരുടെ സ്മൃതി കുടീരമായ ശക്തി സ്ഥലിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ മോദി തയാറായിരുന്നില്ല. ഇതേ ദിവസം തന്നെ സര്‍ദാര്‍ പട്ടേലിന്റെ ജന്മ ദിന പരിപാടികള്‍ക്ക് വന്‍ പ്രചരണം നല്‍കിയതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി , രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് ശക്തി സ്ഥലി ലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.