WITH VIDEO ഇസ്ലാമാബാദ്: വസീറിസ്താനില്‍ പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ളയുടെ ജന്മദേശമായ കൊട്കായിയുടെ നിയന്ത്രണം താലിബാന്‍ തിരിച്ചു പിടിച്ചു. ഇവിടെ ഇപ്പോഴും കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അര്‍ധരാത്രിയോടെ കൊട്കായിയുടെ നിയന്ത്രണം ഭാഗികമായി സൈന്യത്തിനു കീഴിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ താലിബാന്‍ ഗ്രാമം തിരിച്ചുപിടിച്ചു. കൊട്കായിയില് സൈന്യം സ്ഥാപിച്ച ചെക്ക് പോസ്റ്റ് താലിബാന്‍ തകര്‍ത്തു. ഏറ്റുമുട്ടലിനിടെ ഏഴു സൈനികരും നാലു ഭീകരരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഭീകരര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് താലിബാന്‍ നിഷേധിച്ചിട്ടുണ്ട്.
ഭീകരരുടെ പ്രധാനതാവളമായ സരരോഗയിലേക്കുള്ള പ്രവേശന കവാടമാണ് കൊട്കായ് ഗ്രാം. അത്കൊണ്ട് തന്നെ ഇവിടെ ഏതുവിധേനയും നിലനിര്‍ത്താനാണ് താലിബാന്റെ ശ്രമം. ഗ്രാമത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യോമസേന കനത്ത ബോംബാക്രമണം തുടരുകയാണ്. ആക്രമണം നാലുദിവസം പിന്നിടുമ്പോള്‍ 82 ഭീകരരും 16 സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി തുടരുന്നതിനിടെ ഇന്നലെ ഇസ്ലാമാബാദിലെ അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയിലുണ്ടായ ഇരട്ടസേ്ഫാടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒക്ടോബര്‍ 21 2009 10.50 IST
