കൊച്ചി: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മൂന്ന് ബന്ധുക്കള്‍ കള്ളപ്പണം സമ്പാദിച്ചുവെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ‘കെജിബിയുടെ മൂന്ന് ബന്ധുക്കള്‍ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് മരുമക്കളും ഒരു സഹോദരനുമാണിത്. ഇവര്‍ക്ക് ബ്ലാക്ക് മണിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് കഴിഞ്ഞു. കെ.ജി.ബിക്കെതിരെ അന്വേഷണം ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല’. ഇന്‍കംടാക്‌സ് അന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഇ.ടി.ലൂക്കോസ് അറിയിച്ചു.

ബാലകൃഷ്ണന്റെ മരുമക്കളായ അഡ്വ. പി.വി ശ്രീനിജന്‍, അഡ്വ. ബെന്നി, സഹോദരന്‍ കെ.ജി ഭാസ്‌കരന്‍(മുന്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍) എന്നിവരുടെ കൈവശമാണ് കള്ളപ്പണം കണ്ടെത്തിയത്. ഇത് എങ്ങിനെയാണ് സമ്പാദിച്ചതെന്ന് പരിശോധിച്ചുകൊണ്ടിരിക്കയാണെന്ന് അദ്ദേഹം അറിയിച്ചു.