കൂട്ടുകാരുടെ അവധിക്കാലം
Discourse
കൂട്ടുകാരുടെ അവധിക്കാലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2010, 8:54 am

വധിക്കാലമെത്തി, ഇനിയുള്ള ദിവസങ്ങള്‍ കൂട്ടുകാരോടൊത്തു അടിച്ചുപൊളിക്കാം. എന്നാല്‍ മുഴുവന്‍ സമയവും കളിച്ചു നടക്കാതെ അല്‍പ്പം കാര്യം കൂടെ ആയാലോ, എന്നു കരുതി അടുത്ത ക്ലാസിലേക്കുള്ള പാഠങ്ങള്‍ നേരത്തെ പഠിച്ചു തുടങ്ങാനോ ട്യൂഷന് പോകാനോ ഒന്നുമല്ല പറഞ്ഞു വരുന്നത്. മറിച്ച് അവധിക്കാല വായനയെ പറ്റിയാണ്. അവധിക്കാല കളികളെ പോലെ തന്നെയാണ് അവധിക്കാല വായനയും. രസിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം.

ഏതായാലും വായന തുടങ്ങാന്‍ തീരുമാനിച്ചില്ലേ ? ഇനി വായിക്കേണ്ട ചില പുസ്തകങ്ങളെ കുറിച്ചും പറഞ്ഞു തരാം. വിശ്വസാഹിത്യത്തില്‍ സ്ഥാനം പിടിച്ച ചില പുസ്തകങ്ങള്‍ തന്നെ ആയിക്കോട്ടെ. ഇവ ലഭിക്കാന്‍ അടുത്തുള്ള ലൈബ്രറിയുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടാം. ഇനി പുസ്തകങ്ങളെ പരിചയപ്പെടാം….

1) ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ പട്ടാളത്തെ പേടിച്ച് ഒളിസങ്കേതത്തില്‍ കഴിഞ്ഞ ആന്‍ഫ്രാങ്കിന്റെയും കുടുംബത്തിന്റെയും കഥ, തന്റെ അതുല്യമായ ഡയറിക്കുറിപ്പുകളിലൂടെ ആന്‍ വെളിപ്പെടുത്തുന്നു. വിവര്‍ത്തനം : പ്രമീളാദേവി

2) ഹക്കിള്‍ ബറി ഫിന്‍
വിശ്രുത സാഹിത്യകാരനായ മാര്‍ക്ക്ട്വയിന്റെ അഡ്വഞ്ചേര്‍സ് ഓഫ് ഹക്കിള്‍ ബറി ഫിന്നിന്റെ മലയാളത്തിലുള്ള പരിഭാഷ, ഇതിലെ കുസൃതികള്‍ കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും.

3) ടോട്ടോ ചാന്‍

ജപ്പാനിലെ ടിവി അവതാരികയും യുനിസെഫിന്റെ ഗുഡ്്‌വില്‍ അംബാസിഡറുമായ തെത് സകോ കുറോയനഗി തന്റെ ബാല്യകാലാനുഭവങ്ങള്‍ വിശദീകരിക്കുന്നു.