Categories

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 81.34 വിജയശതമാനം

exam

തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 81.34 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. ഓപ്പണ്‍ സ്‌കൂള്‍ പരീക്ഷയില്‍ 31.56 ശതമാനം പേര്‍ വിജയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയില്‍ 90.32 ശതമാനമാണ് വിജയം. എല്ലാ വിഷയത്തിലും 5732 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് ഗ്രേഡ് നേടി.  

Ads By Google

42 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് എറണാകുളത്താണ് (84.82 ശതമാനം). ഏറ്റവും കുറവ് പത്തനംതിട്ടയിലും.

വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആണ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷാഫലം www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.result.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ അറിയാം.

ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം എസ്.എം.എസ്. വഴിയും അറിയാം. ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ സംസ്ഥാനത്തെ എല്ലാ മൊബൈല്‍ സേവനദാതാക്കളില്‍ നിന്നും മൊബൈലില്‍ പരീക്ഷാഫലം ലഭിക്കും. ഐ.ടി.മിഷനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.

 പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 83.96% വിജയം (2015)

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം അറിയുന്നതിന് എച്ച്.എസ്.ഇ 6സ്‌പേസ്6രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നും വി.എച്ച്.എസ്.ഇ. പരീക്ഷാഫലമറിയുന്നതിന് വി.എച്ച്.എസ്.ഇ 6സ്‌പേസ്6രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നും ടൈപ്പ് ചെയ്ത് 537252 എന്ന നമ്പരിലേക്ക് എസ്.എം.എസ് സന്ദേശമയയ്ക്കണം.

ഫലം പ്രഖ്യാപിച്ചാല്‍ ഉടന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ സ്‌കോറും ഗ്രേഡും ലഭിക്കും. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഫലമായിരിക്കും പ്രസിദ്ധീകരിക്കുകയെന്ന് ഹയര്‍സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചു. സ്‌കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.

ഹയര്‍സെക്കന്ററിയില്‍ ഇത്തവണ 3,68,100 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പരീക്ഷ നടന്നപ്പോള്‍ തന്നെ ചില വിഷയങ്ങളിലെ ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നാണെന്ന് പരാതിയുയര്‍ന്നിരുന്നു.

ഫിസിക്‌സ് പരീക്ഷയിലായിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ പാഠപുസ്തകത്തിന് പുറത്തുനിന്നുവന്നത്. ഇതേ തുടര്‍ന്ന് 19 മാര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് പകരമായി എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇത് ജയിക്കാന്‍ വേണ്ടതിനെക്കാളും അധികമായതിനാല്‍ ഈ വിഷയത്തിന് തോല്‍ക്കുന്നവരായി ആരും കാണില്ലെന്നതാണ് കൗതുകം.

ഈ ലിങ്കുകളില്‍ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്താല്‍ പരീക്ഷാഫലം അറിയാനാകും

www.kerala.gov.in

 www.dhsekerala.gov.in

 www.results.nic.in

www.keralaresults.nic.in

 www.result.itschool.gov.in

 www.prd.kerala.gov.in

www.examresults.kerala.gov.in