കേര ഓണാഘോഷം
Pravasi
കേര ഓണാഘോഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2011, 10:07 am

kera-onam-fest

കുവൈത്തിലെ എറണാകുളം നിവാസികളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ “കുവൈത്ത് എറണാകുളം റെസിഡന്റ്‌സ് അസ്സോസിയേഷന്റെ” (കേര)ഓണാഘോഷം ഒക്ടോബര്‍ 14ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ വിവിധ കലാ-സാംസ്‌ക്കരിക പരിപാടികളോടെ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി ഹരീഷ് തൃപ്പൂണിത്തുറ ജനറല്‍ കണ്‍വീനറും, ജോമി,ബോബിപോള്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായിക്കൊണ്ടുള്ള കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സംഘാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്കൊപ്പം കുവൈത്തിലെ പ്രമുഖ കലാസംഘത്തിന്റെ വൈവിധ്യമാര്‍ന്നൊരു സ്റ്റേജ് ഷോ കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായൊരു ഓണാഘോഷ പരിപാടിയാണ് ഒരുക്കിയിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള കൂപ്പണിന്റെ വിതരണോത്ഘാടനം കഴിഞ്ഞ ദിവസം അബ്ബാസിയയില്‍ നടന്ന യോഗത്തില്‍ അജയഘോഷിനും, സുനില്‍കുമാറിനും നല്‍കികൊണ്ട് സുബൈര്‍ അലമന നിര്‍വഹിച്ചു. പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സോമന്‍ കാട്ടായില്‍ സ്വാഗതവും, ഷബ്‌നം സിയാദ് നന്ദിയും പറഞ്ഞു.