പാല്‍വില കൂട്ടേണ്ടിവരുമെന്ന് കെ.സി. ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st June 2011, 4:01 pm
തിരുവനന്തപുരം: ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാല്‍വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ.സി.ജോസഫ്. ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാല്‍വില കൂട്ടുന്നകാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും കെ.സി.ജോസഫ് പറഞ്ഞു.
സാസംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമി അധ്യക്ഷന്‍മാരെ നിര്‍ബന്ധപൂര്‍വം മാറ്റില്ലെന്നും കെ.സി.ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
