ആലപ്പുഴ: ശനിയാഴ്ച ആരംഭിച്ച കയര്‍ കേരള 2012 അന്താരാഷ്്ട്ര മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. വിദേശികള്‍ക്കും ഇന്ത്യയിലെ വ്യാപാരികള്‍ക്കും മാത്രമായി നടത്തി വന്ന പ്രദര്‍ശനം ഇന്നലെയാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. ആയിരക്കണക്കിന് ആളുകളാണ് മേളയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ്, ഫോംമാറ്റിങ്‌സ്, കയര്‍ ബോര്‍ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ കയറ്റുമതിക്കാരുടെയും സ്റ്റാളുകള്‍ മേളയില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായ കയറുല്‍പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വിവിധതരം ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിന് മാറ്റേകുന്നു. പുതിയ ഡിസൈനുകളും ഉല്‍പന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. കയര്‍ നൂലുകൊണ്ട് നിര്‍മിച്ച കര്‍ട്ടനും ഇടഭിത്തിക്കും ആവശ്യക്കാരേറെയുണ്ട്.. ബാഗ്, ജാക്കറ്റ് തുടങ്ങിയ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്.

Subscribe Us:

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ആവശ്യക്കാരുള്ള ചകിരിച്ചോറ് പ്രദര്‍ശനത്തിനുണ്ട്. കയര്‍ മാറ്റുകൊണ്ടുള്ള ഇന്റീരിയല്‍ ഡക്കറേഷനും, വീടിന്റെ ഉള്‍ഭാഗം അലങ്കരിക്കാനുള്ള വ്യത്യസ്ത തരം കയര്‍ തടുക്കുകള്‍, ചരിത്രവും സംസ്‌ക്കാരവും വിളിച്ചോതുന്ന ചിത്രപ്പണികളോടു കൂടിയ തടുക്കുകള്‍ എന്നിവ ജനങ്ങളെ ആകര്‍ഷിക്കുന്നു. കൂടാതെ കയര്‍ കൊണ്ടുള്ള വിവിധതരം ടൈലുകളും ശ്രദ്ധേയമാണ്.

മേളയുടെ പവലിയനില്‍ അന്തര്‍ദേശീയ സെമിനാറുകളും നടക്കുന്നുണ്ട്. കയര്‍ മേഖലയുടെ ഉണര്‍വിനുതകുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സെമിനാറില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്.

കയര്‍ മേളയിലേക്ക് ലാറ്റിനമേരിക്കയും ആഫ്രിക്കയും