മുംബൈ: ചിത്രത്തിലെ ഒരു നായിക കജോള്‍ പ്രസവാവധിയിലാണ്. മറ്റൊരു നായിക കരീനകപൂര്‍ പ്രതിശ്രുത കാമുകന് സെയ്ഫ് അലിഖാന്റെ ഏജന്റ് വിനോദ് എന്ന ചിത്രത്തിന്റെ തിരക്കിലും. ഇനിയിപ്പോള്‍ അവശേഷിക്കുന്നത് കരണ്‍ ജോഹര്‍ മാത്രമാണ്. തന്റെ സിനിമയാണല്ലോ പ്രചാരണം ചെയ്യാന്‍ ഇറങ്ങാതെ വയ്യ. വീ ആര് ഫാമലിയുടെ പ്രചാരണത്തിന്റെ തിരക്കിട്ട പരിപാടികളിലാണ് കരണ്‍.
താന്‍ അടുത്ത് ചെയ്യാനിരിക്കുന്ന സിനിമപോലും മാറ്റിവച്ചു. അതെന്താവുമെന്നാലോചിക്കാനുള്ള സമയം പോലും കിട്ടുന്നില്ല. ഒരുപക്ഷെ വീണ്ടും മൈ നെയിം ഈസ് ഖാന് വീണ്ടും നിര്‍മിച്ച് അതില്‍ താന്‍ തന്നെ നായകനായേക്കാമെന്നും കരണ്‍ തമാശയോടെ വ്യക്തമാക്കി.
സല്‍മാന്റെ ദബാങ് കരണിന്റെ വി ആര് ഫാമലിയുടെ നിറം കെടുത്തുമെന്നു തന്നെയാണ് ജോഹറിന്റെ ആശങ്ക. ദബാങിന് രണ്ടാഴ്ചമുമ്പ് വി ആര് ഫാമിലി തിയേറ്ററുകളിലെത്തി. കജോളാണ് ചിത്രത്തിന്റെ പ്രധാന വേഷത്തില്‍ ഉള്ളതെങ്കിലും കരീനയും പ്രേക്ഷകരെ കൈയിലെടുക്കുമെന്നാണ് കരണിന്റെ വിശ്വാസം. ഹോളിവുഡ് ചിത്രമായ സ്റ്റെപ്മോമിന്റെ പുനരാഖ്യാനമാണ് വി ആര് ഫാമിലി. അര്ജ്ജുന് രാംപാലാണ് നായകന്.
കരണിന്റെ കമ്പനിയുടെ അടുത്ത ചിത്രം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. ഷകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീനയും ഇമ്രാന് ഖാനുമാണ് പ്രധാന വേഷങ്ങളില്‍.
