കൈഗ ആണവ റിയാക്ടറില്‍ ചോര്‍ച്ച; 55 പേര്‍ ആശുപത്രിയില്‍
India
കൈഗ ആണവ റിയാക്ടറില്‍ ചോര്‍ച്ച; 55 പേര്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th November 2009, 11:34 am

സിര്‍സി(കര്‍ണാടക): കര്‍ണാടകയിലെ കൈഗ ആണവ റിയാക്ടറില്‍ നിന്ന് 55 തൊഴിലാളിതളെ റേഡിയേഷന്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യയിലെ പ്രധാന ആണവ പ്ലാന്റാണ് കൈഗ. റിയാക്ടറിനകത്തെ വാട്ടര്‍ കൂളറില്‍ നിന്നു വെള്ളം കുടിച്ചവര്‍ക്കാണ് റേഡിയേഷന്‍ ബാധിച്ചത്. ആണവ പ്ലാന്റില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ഘടകങ്ങള്‍ കുടിവെള്ളത്തില്‍ കലര്‍ന്നതാണെന്നു കരുതുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

നവംബര്‍ 24ന് പ്ലാന്റിലെ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളം കുടിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. വെള്ളത്തില്‍ അമിതമായ തോതില്‍ ടിറ്റിയം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ജോലിക്കാരുടെ മൂത്ര പരിശോധന ദിവസവും നടക്കാറുണ്ട്. ഇങ്ങനെ പരിശോധിച്ചപ്പോഴാണ് ഇവരുടെ ശരീരത്തില്‍ സാധാരണയില്‍ കവിഞ്ഞ നിരക്കില്‍ ടിറ്റിയം കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വാട്ടര്‍ കൂളറില്‍ ടിറ്റിയം എത്തിയത് എങ്ങിനെയെന്ന് അന്വേഷിക്കുമെന്ന് പ്ലാന്റ് അധികൃതര്‍ വ്യക്തമാക്കി.