കുവൈറ്റ് സിറ്റി: അഴിമതിയവസാനിപ്പിക്കുവാന്‍ ഭൗതിക പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ലെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പ്രൊഫ. കെ എ സിദീഖ് ഹസ്സന്‍ പറഞ്ഞു.ധാര്‍മികതയിലൂന്നിയ ഒരു വ്യവസ്ഥക്കു മാത്രമേ ഇക്കാര്യത്തില്‍ വിജയം കെവരിക്കുവാനാവുകയുള്ളുംവെന്നും വിഷന്‍ 2016 ജനറല്‍ സെക്രെടറി കൂടിയായ അദ്ദേഹം വ്യക്തമാക്കി. ഫര്‍വാനിയ ബോയ്‌സ് ഹൈസ്‌കൂളില്‍ കെ ഐ ജി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഖാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us:

അഴിമതി തുടച്ചു നീക്കാന്‍ ജനങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കണം. ആനുകാലിക കേരള ദേശീയസംഭവ വികാസങ്ങളോടുള്ള നിസങ്ക സമീപനം ആത്മഹത്യാപരമാണെന്നും മനുഷ്യത്വപരമായും സക്രിയമായുമുള്ള ഇടപെടലുകള്‍ ആണു കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തിന്മയുടെ നേരെ മൗനം പാലിക്കുന്നവന്‍ ഊമയായ പിശാചാണെന്ന പ്രവാചക വചനം അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയില്‍ ഇന്നത്തെ പ്രധാന ചര്‍ച്ച അഴിമതിയാണ്. കേവലം ലോക്പാല്‍ ബില്ലു കൊണ്ടു മാത്രം അഴിമതിയവസാനിക്കുകയില്ല. അഴിമതിയുടെ അപകടം സഹിക്കാനാവാതെ സുപ്രീംകോടതി നടത്തുന്ന ഇടപെടലുകളാണു ഇന്ത്യാരാജ്യത്തെ ഒരു പൊട്ടിത്തെറിയില്‍ നിന്നും രക്ഷിക്കുന്നത്. ഈ അവസ്ഥയിലും പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത് നക്‌സലിസമാണു നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നാണ്. ത്സാര്‍്ഖ്ണ്ഡിലെ ഭൂമി നഷ്ടപ്പെട്ടു സമരത്തിനിറങ്ങിയിരിക്കുന്നവരെയാണു നാം നക്‌സലുകളാക്കുന്നത്.

കോടതിയുടെ ഇടപെടല്‍ മൂലമാണ് മുന്‍ കേന്ദ്രമന്ത്രി രാജയും, കനിമൊഴിയും, ത്സാര്‍്ഖ്ണ്ഡ് മുഖ്യമന്ത്രി കോഡയും, ദേശീയ രഷ്ട്രീയത്തില്‍ നിറഞ്ഞാടിയിരുന്ന അമര്‍സിങ്ങും, ആര്‍ ബാലകൃഷ്ണപിള്ളയും ജയിലിനകത്തായി. മൂവായിരം പേരുടെ രക്തക്കറ കഴുകിക്കളയുവാന്‍ മോഡിയുടെ മൂന്നു ദിവസത്തെ ഉപവാസം കൊണ്ടു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റയുടെയും അംബാനിയുടെയും നേരെ കുന്തമുന നീണ്ട സന്ദര്‍ഭത്തില്‍ ഇതില്‍ നിന്നും ശ്രഢ തിരിക്കുവാന്‍ ബാബാ രാംദേവും അണ്ണാ ഹസാരെയും നിരാഹാര സമരവുമായി രംഗത്തു വന്നതു ജനങ്ങളില്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. ഗാന്ധിസത്തില്‍നിന്നും തുടങ്ങിയ അണ്ണാ ഹസാരെ ബി ജെ പി യുടെ ഫാസിസത്തിലേക്കു ചുരുങ്ങിയതായി സിദ്ദീഖ് ഹസ്സന്‍ പറഞ്ഞു.

കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി കെ ഐ ജി യുടെ പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ”ഒരുമ” യെക്കുറിച്ച് കന്‍വീനര്‍ അന്‍വര്‍ സഈദ് വിശദീകരിച്ചു. ‘ഒരുമ’ യിലേക്കുള്ള ആദ്യ അപേക്ഷ ദേവദത്തനില്‍ നിന്നും പ്രൊഫ. സിദ്ദീഖ് ഹസ്സന്‍ ഏറ്റുവാങ്ങി.

കെ ഐ ജി ആക്റ്റിങ്ങ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടരി എസ് എ പിആസാദ് സ്വാഗതവും സഈദ് ഖിറാ അതും നടത്തി.
പി പി അബ്ദുല്‍ റസാക് പ്രസങ്ങിച്ചു.മസ്‌കറ്റ് കെ ഐ എമുന്‍ പ്രസിഡന്റ് ഇബ്രാഹീംകുട്ടി മൗലവി,പ്രൊഫ. മുഹമ്മദാലി, പി.കെ ജമാല്‍, വി പി ഷൗകതലി, ആലപ്പുഴ മര്‍ക്കസ് ട്രെസ്റ്റ് മെംബര്‍നൂറുദ്ദീന്‍ എസ് എ പി അബ്ദു സലാം എന്നിവര്‍ പങ്കെടുത്തു. ടി കെ ഇബ്രഹീം ടൊറൊന്റോ സമാപന പ്രസംഗം നടത്തി.

അബ്ദുള്‍ നസീര്‍.ഇ