മലപ്പുറം: കൊണ്ടോടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത കേസില്‍ വ്യവസായി കെ.എ റൗഫിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ ജബ്ബാറിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

Ads By Google

Subscribe Us:

ഇന്ന് രാവിലെ 10.30തോടെയാണ് സംഭവം. റഊഫിന്റെ ഉടമസ്ഥതയില്‍ വാഴക്കാട് തുടങ്ങാനിരുന്ന സ്ഥാപനം ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. വാഴക്കാട് സ്വദേശിയായ ജബ്ബാര്‍ ഹാജിയാണ് ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്നത്.

സി.എ ജബ്ബാറിന്റെ ഓഫീസില്‍ ചെന്ന് റൗഫ് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തില്‍ ജബ്ബാറിനെ കയ്യേറ്റം ചെയ്‌തെന്നുമാണ് കേസ്.