Categories

‘എന്നെ നശിപ്പിച്ചാലും പുതിയ രേഖകള്‍ പുറത്തുവരും’


ഫെയ്‌സ് ടു ഫെയ്‌സ്‌  / ജൂലിയന്‍ അസാന്‍ജെ

അമേരിക്കയുടെ യുദ്ധ രഹസ്യങ്ങള്‍ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കയാണ് വിക്കിലീക്‌സ് വെബ്‌സൈറ്റ്. ലോക പോലീസ് ചമഞ്ഞ് അമേരിക്ക നടപ്പാക്കിയ കാട്ടുനീതിയുടെ പച്ചയായ വെളിപ്പെടുത്തലുകള്‍ അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അമേരിക്ക വിട്ട് അത് മറ്റ് രാഷ്ട്രങ്ങളുടെ ഉള്ളറകളിലേക്കും നുഴഞ്ഞു കയറിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുടെ ഉരുക്കുമുഷ്ടിക്കുള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച രഹസ്യങ്ങള്‍ പുറം ലോകത്തെത്തിയതോടെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ യുടെ ജീവനും ഇപ്പോള്‍ ഭീഷണിയുടെ നിഴലിലാണ്.

അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് യു.എസ് ടാങ്കുകള്‍ക്കുള്ളില്‍ നിന്ന് പട്ടാളം തയ്യാറാക്കുന്ന വാര്‍ത്തകള്‍ പുറം ലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തനത്തെ ചോദ്യം ചെയ്തത് ഇറാഖിലെ ഒരു ബ്ലോഗ് എഴുത്തുകാരനായിരുന്നു. അമേരിക്കന്‍ പട്ടാളം ഇറാഖില്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലോകമറിഞ്ഞു. ലോകത്തെ മാധ്യമ ഭീമന്‍മാരുടെ കണ്ണുതുറപ്പിച്ച ആ ബ്ലോഗെഴുത്തുകാരന് പിന്തുടര്‍ച്ചക്കാരുണ്ടായിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്ത്വത്തിന്റെ കുടിലമായ യുദ്ധ തന്ത്രങ്ങള്‍ പുറത്ത് വിട്ട് വിക്കിലീക്‌സ് എന്ന വെബ്‌സൈറ്റ് ഒരു നൂറ്റാണ്ടിന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കയാണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുമായി ‘ദി ഗാര്‍ഡിയന്‍’ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അഭിമുഖത്തില്‍ അസാന്‍ജെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു.

നിലവില്‍ താങ്കള്‍ ആസ്‌ട്രേലിയക്കാരനാണ്. ആസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടും താങ്കള്‍ക്കുണ്ട്. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ അതോ അറസ്റ്റ് ഭയന്ന് ഒളികേന്ദ്രത്തില്‍ തന്നെ തുടരാനാണോ ലക്ഷ്യം?

ശരിയാണ്. ഞാന്‍ ഒരു ആസ്‌ട്രേലിയന്‍ പൗരനാണ്. സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുപോവുകയെന്നത് വലിയൊരു കാര്യവുമാണ്. എന്നാല്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും കൂട്ടരും സ്വീകരിക്കുന്ന നടപടികള്‍ സംശയമുണര്‍ത്തുന്നു. ആസ്‌ട്രേലിയയിലേക്കുള്ള എന്റെ തിരിച്ചുവരവ് അസാധ്യമാണെന്നും അറസ്റ്റ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ആസ്‌ട്രേലിയന്‍ പൗരന്‍മാരെ എങ്ങിനെയാണ് ഭരണകൂടം പരിഗണിക്കുന്നത് എന്നത് വ്യക്തമായിരിക്കുകയാണ്. പൗരന്‍മാരുടെ ക്ഷേമത്തേക്കാള്‍ അമേരിക്കയുമായുള്ള ബന്ധമാണ് അവര്‍ വില കല്‍പ്പിക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ലോകം താങ്കളെ പുകഴ്ത്തുന്നു. എന്നാല്‍ വ്യക്തമായ ‘സോഴ്‌സു’കളില്ലാതെ താങ്കള്‍ക്ക് ഇത് സാധ്യമാകുമായിരുന്നില്ല. ശരിയല്ലേ?

തീര്‍ച്ചയായും. എല്ലാ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും ശക്തമായ ഒരു സോഴ്‌സ് ഉണ്ട്. ഈ സോഴ്‌സിനെ സംരക്ഷിക്കേണ്ട ചുമതലയും മാധ്യമപ്രവര്‍ത്തകനുണ്ട്. അമേരിക്കന്‍ സൈനികനായ ബ്രാഡിലി മാനിംഗ് ഇത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹം ഏറെ പ്രശംസ അര്‍ഹിക്കുന്നു.

വിക്കിലീക്‌സ് പ്രവര്‍ത്തനമാരംഭിച്ചിട്ട് നാലുവര്‍ഷമായി. ഇത്രയും വര്‍ഷമായി സൈറ്റിനെതിരേ ആരോപണമുന്നയിക്കാന്‍ പെന്റഗണിനുപോലും കഴിഞ്ഞിട്ടില്ല.

അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള താങ്കളുടെ നൈതികതയെ ചോദ്യംചെയ്യുന്നു. എങ്ങിനെ കാണുന്നു ഇതിനെ?

പത്രം, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, പുസ്തക പ്രസാധനം തുടങ്ങി ഒരുപാട് രംഗങ്ങളില്‍ ഞാന്‍ ജോലിനോക്കിയിട്ടുണ്ട്. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകേണ്ട ആവശ്യമില്ല. മുകളില്‍ പറഞ്ഞ എല്ലാ രംഗങ്ങളിലും ഞാന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ രേഖകളാണ് താങ്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പഴയ വെളിപ്പെടുത്തലുകള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യുമോ?

വെബ്‌സൈറ്റ് പുറത്തുവിട്ട എല്ലാ രേഖകളും സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തിലുണ്ടായ ഹാക്കര്‍മാരുടെ ആക്രമണം സൈറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നാലുവര്‍ഷമായി ഞങ്ങളുടെ ടീം നടത്തിയ അന്വേഷണങ്ങള്‍ എല്ലാം ഒരുമിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയില്ല എന്നത് ദു:ഖകരമാണ്. എന്നാല്‍ ഇതാണ് വാസ്തവം.

പുതിയ വെളിപ്പെടുത്തലോടെ താങ്കളുടെ ജീവനു തന്നെ ഭീഷണിയുണ്ടെന്ന് കരുതുന്നില്ലേ?

ആധുനിക ലോകത്തില്‍ വിക്കിലീക്‌സിനും ചിലത് ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇതിനായി ഒരു പ്രത്യേക സമയക്രമം നിശ്ചയിക്കുക എന്നത് അസാധ്യമാണ്. അതോടൊപ്പം തന്നെ ഭീഷണികളും ഏറിവരികയാണ്. അമേരിക്ക അടക്കമുള്ള സുപ്പര്‍ ശക്തികശളോടാണ് ഏറ്റുമുട്ടേണ്ടതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതിനാല്‍ എപ്പോഴും മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്.

വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ പലതും സെന്‍സെര്‍ ചെയ്തിരിക്കുന്നു. പലതും വ്യക്തമല്ല. ഏതെല്ലാം രേഖകള്‍ പുറത്താക്കണമെന്ന് ആരാണ് നിശ്ചയിക്കുന്നത്?

പുതിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഞങ്ങളെ സഹായിച്ച ചില പത്രങ്ങളുണ്ട്. പത്രങ്ങളിലൂടെ രഹസ്യങ്ങള്‍ പുറത്തുവിടുന്നതിനൊപ്പം വീഡിയോകളും മറ്റ് ടേപ്പുകളും വെബ്‌സൈറ്റിലൂടെ ആളുകളുടെ മുന്നിലെത്തിക്കുകയാണ് പതിവ്. സ്വാഭാവികമായും ഇത്തരം പത്രങ്ങളുടെ എഡിറ്റര്‍മാരാണ് ഏതെല്ലാം വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത്.

താങ്കള്‍ ഇതുവരെ പുറത്തുവിട്ട വിവരങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. എ.സി.ടി എയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്ദേശമുണ്ടോ?

തീര്‍ച്ചയായും. അഴിമതി വിരുദ്ധ വ്യാപാര കരാറിന്റെ (എ.സി.ടി.എ) വെളിപ്പെടുത്തലുകളും ഉടന്‍ പ്രതീക്ഷിക്കാം. അമേരിക്കയിലെ പേറ്റന്റ്-കോപ്പിറൈറ്റ് മുതലാളിമാരെ കണ്ണുമടച്ച് സഹായിക്കാനുള്ളതാണ് ഈ കരാര്‍. വിക്കി ഇതിനുമുമ്പ് തന്നെ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.


എന്തിനാണ് വിക്കിലീക്‌സാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ എന്ന് വ്യക്തമാക്കിയത്? നിങ്ങളുടെ മേല്‍വിലാസം പുറത്താക്കാതെ തന്നെ
വെളിപ്പെടുത്തലുകള്‍ നടത്താമായിരുന്നു. എന്തുകൊണ്ട് അങ്ങിനെ ചെയ്തില്ല? കൂടാതെ വിക്കിലീക്‌സ് എന്നു പറഞ്ഞാല്‍ അസാന്‍ജെ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഒളിയാക്രമണമായിരുന്നില്ലേ കൂടുതല്‍ സൗകര്യം?

നല്ല ചോദ്യം. ശരിക്കും ചോദ്യത്തില്‍ ഉന്നയിച്ചതുപോലെ ഒളിയാക്രമണം നടത്താന്‍ തന്നെയായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ക്ക് ഏത്രത്തോളം ആധികാരികത ഉണ്ടാകും എന്ന സംശയം ബാക്കിയാകും.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ശക്തമായ ഒരു നേതൃനിര ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. വിക്കിലീക്‌സ് സ്ഥാപകന്‍ എന്ന നിലയില്‍ സ്വാഭാവികമായും എന്റെ പേര്‍ നേതൃത്വനിരയിലേക്ക് ഉയര്‍ന്നുവന്നു. ഇതുമൂലം നിരവധി ഭീഷണികള്‍ എനിക്ക് ലഭിച്ചു. നിരവധി ആദരങ്ങളും.

തങ്ങള്‍ക്ക് അനുകൂലമായി നിലകൊള്ളുന്ന മാധ്യസ്ഥാപനങ്ങളെ മാത്രം സംരക്ഷിക്കു എന്ന ഒരുനിലപാടാണ് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നത്. ഇതിനെതിരേ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിക്കിലീക്‌സിനെതിരേ ഉപരോധമേര്‍പ്പെടുത്തിയതോടെ വീണ്ടും ആ വിഷയം ചര്‍ച്ചയാകുന്നു. പാശ്ചാത്യരാഷ്ട്രങ്ങളുടെ ഇത്തരം നിലപാടുകളോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു?

ബാങ്കിംഗ്, ഓഹരി, നിക്ഷേപം, സാമ്പത്തിക കരാറുകള്‍ എന്നിവയാണ് പശ്ചാത്യരാഷ്ട്രങ്ങളുടെ നയരൂപീകരണങ്ങളെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇത്തരം രാഷ്ട്രങ്ങളില്‍ സ്വതന്ത്രാഭിപ്രായം വലിയ വിഷയമാകാറില്ല. അഭിപ്രായ സ്വാതന്ത്ര്യം ഈ രാഷ്ട്രങ്ങളില്‍ വലിയ മാറ്റം സൃഷ്ടിക്കാറുമില്ല.

എന്നാല്‍ ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. അവിടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികഭദ്രതയെ നിര്‍ണയിക്കുന്നതില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയൊരു പങ്കുണ്ട്. അമേരിക്കയുടെ സാമ്പത്തിക ഭദ്രത ഞങ്ങള്‍ തകര്‍ത്തേക്കാം എന്ന ഭയത്തില്‍ നിന്നായിരിക്കും വിക്കിലീക്‌സിനെ അവര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്.

അഥവാ അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഘം താങ്കളെ തകര്‍ക്കുന്നതില്‍ വിജയിച്ചു എന്നിരിക്കട്ടെ. എങ്ങിനെയാകും തുടര്‍ന്നുള്ള നീക്കം? ഇനിയും ലോകമറിയേണ്ട രഹസ്യങ്ങള്‍ എങ്ങിനെ പുറത്തുവരും?

ഒട്ടും ഭയക്കേണ്ട. എന്റെ ജീവനു നേരേ ആക്രമണമുണ്ടായാല്‍പോലും, വെബ്‌സൈറ്റിനെ ഹാക്കര്‍മാരെ ഉപയോഗിച്ച് തുരത്തിയാല്‍പോലും പുറത്തുകൊണ്ടുവരാനുള്ളത് ഞങ്ങള്‍ പുറത്താക്കിയിരിക്കും. അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളിലെ ഒരുലക്ഷത്തിലധികം വരുന്ന പൗരന്‍മാര്‍ക്ക് വളരെ സുപ്രധാനമായ രേഖകള്‍ ഞങ്ങള്‍ കൈമാറിക്കഴിഞ്ഞു. വെബ്‌സൈറ്റിനോ, എനിക്കോ എന്തെങ്കിലും സംഭവിക്കുന്ന നിമിഷം അതെല്ലാം ലോകത്തിന്റെ മുന്നിലെത്തും. ബോധ്യപ്പെടുത്തേണ്ടത്  എന്നെ നശിപ്പിച്ചാലും  പുറത്തുവരും.

പരിഭാഷ: പി.വി സുരാജ് .

11 Responses to “‘എന്നെ നശിപ്പിച്ചാലും പുതിയ രേഖകള്‍ പുറത്തുവരും’”

 1. p.s.hariram

  I wish I had the material in English.. All my friends in Delhi don’t know Malayalam..However I am impressed by your interview.. Thanks..

 2. Haris

  His effort requires a great honour. I wish we should also need a Wikileaks. Then only the public know what is going on in a governament.

 3. സുപ്രന്‍

  വിക്കിലീക്സ് തുറന്നുവിട്ട ഭൂതം http://malayal.am/node/9218/

 4. Bayankaran

  I think he is a agent of Israel , this much records he already posted , but none of this records saying about ” ISRAEL” so this is not another ” cheap political game”????

 5. Eby J Jose

  great….

 6. mohd riyas

  നന്നായിട്ടുണ്ട് ..

 7. hubaib

  good.. congrats ur effort.. Julian Azanchez neenaall Vazhattey.

 8. sharaf

  nothing happened..

 9. karthikeyan

  politrics

 10. lathhef

  Assange ഒരു തികഞ്ഞ കള്ളന്‍ ആണ് . അവന്‍ israeel ചാരന്റെ പണിയാണ് നടത്തുന്നതെ.രണ്ടു ലക്ഷം രേകകള്‍ പുറത്തെ വിട്ടിട്ടും ഒന്നിനും ഇശ്രീല്‍ എന്റെ രഹസ്യം ഒന്നും ഇല്ല ,മാത്രവുമല്ല അമേരിക്ക അവനെ തലോടുന്നു , അവകെ വേണമെങ്കില്‍ അവനെ എങ്ങിനെയും പിടിക്കാം, വേണ്ട എന്നതാണ് സത്യം, കുറേകാലം ആയീ ഈ പണി അവന്‍ തുടങ്കീടു ഇരുപതോളം കേസില്‍ പെട്ട്ടിടും എല്ലാം സുകമായി രഖ്സപെടുന്നു, കാരണം ലോക കൊലയാളികളായ CIA ഉം MOSSADUM അവനെ രക്ഷ പെടുത്ഹുന്നു ,അമേരിക്ക എങ്ങെനെ ഒക്കെ ചെയ്യും അതിനു ഇടപെടുന്ന നാട്ടില്‍ ഒക്കെ ആളുണ്ട് എന്ന് എല്ലാവരും അറിയണം, അങ്ങിനെ ലോകം കലക്കണം എന്നാല്‍ ആരും പുരോകത്ഡി വരിക്കരുത് , ആയുടം വില്പന നടത്തം, കമ്പനികള്‍ സ്ഥാപിക്കാം, കുഞ്ഞടുകെലെ ഉണ്ടാക്കാം

 11. prasannan

  verry verry good

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.