സ്‌പെയിന്‍: ഐ.എസ്.എല്‍ നാലാം സീസണിന് താരകൈമാറ്റവും താരലേലവും തകൃതിയായി നടന്നുകൊണ്ടിരിക്കെ മലയാളികളുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ആരാധകരുടെ പ്രിയതാരം ഹോസു പ്രിറ്റോ. സ്‌പെയിനിലെ ഒരു ടി.വി പരിപാടിക്കിടെയാണ് ഹോസു ഇന്ത്യയിലെ അനുഭവം പങ്കുവെച്ചത്.
തന്റെ ക്ലബിന്റെ മത്സരം കാണാന്‍ 85,000 ത്തില്‍ അധികം കാണികള്‍ വരാറുണ്ടെന്നാണ് ഹോസു അവതാരകയോട് പറഞ്ഞത്.ഹോസുവിന്റെ മറുപടിയില്‍ പകച്ചുപോയ അവതാരക അഭിമുഖത്തിനിടെ ഇടക്കിടെ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് താരമാണ് ഹോസു. ഫിന്‍ലാന്‍ഡ് , ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പന്ത് തട്ടിയിട്ടുള്ള തനിക്ക് ഇന്ത്യയിലെ അനുഭവം മറക്കാനാകില്ലെന്നും സ്പാനിഷ് താരം കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹോസു ഒരു ഗോളും നേടിയിട്ടുണ്ട്. അതേസമയം ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഹോസു ഉണ്ടാകുമോയെന്ന് മാനേജ്‌മെന്റ് ഇനിയും വ്യക്തമാക്കിയിട്ടില്ല.
