വരൂ, ചി­ത്ര­കാ­രനാ­യ ജോണ്‍ എ­ബ്ര­ഹാ­മി­നെ പ­രി­ച­യ­പ്പെടാം
Movie Day
വരൂ, ചി­ത്ര­കാ­രനാ­യ ജോണ്‍ എ­ബ്ര­ഹാ­മി­നെ പ­രി­ച­യ­പ്പെടാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 11:17 am

മുംബൈ: ജോണ്‍ എ­ബ്ര­ഹാ­മി­നെ­ക്കു­റി­ച്ച നി­ങ്ങള്‍­ക്കെ­ന്ത­റി­യാം? നല്ല സു­ന്ദ­രമാ­യ ചി­രി­യു­ള്ള, കാ­ണാന്‍ കൊ­ള്ളാ­വു­ന്നു ഒ­രു ചെ­റു­പ്പ­ക്കാരന്‍, ബി­പാ­ഷാ ബ­സു­വി­ന്റെ കാ­മുകന്‍, അല്‍­പ്പം മ­ല­യാ­ളി ബ­ന്ധ­മൊ­ക്കെ­യുണ്ട്. അ­പ്പ­വും മീന്‍­ക­റിയും പു­ട്ടും ­പ­ഴ­വു­മൊക്കെ ഈ യു­വാ­വി­ന് ഇ­ഷ്ട­മാ­ണ്… ബൈക്കും ഫുട്‌­ബോള്‍ ക­ളി­യും ഇ­ദ്ദേ­ഹ­ത്തി­ന് ജീവ­ന്റെ ജീ­വ­നാ­ണ്. പി­ന്നെ­യെ­ന്തൊ­ക്കെ അ­റി­യാം. ഹൂം… പെണ്‍­കു­ട്ടി­ക­ളു­ടെ ക­ണ്ണി­ലുണ്ണി. അ­ങ്ങി­നെ പോ­കു­ന്നു ജോണ്‍ എ­ബ്ര­ഹാ­മി­ന്റെ ഗു­ണ­ഗ­ണങ്ങള്‍.

ജോണ്‍ പോ­ലു­മ­റി­യാ­തെ ഒ­രു ക­ലാ­കാ­രന്‍ ആ യു­വാ­വി­ന്റെ ഉ­ള്ളില്‍ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന കാര്യം ആരും അ­റി­ഞ്ഞില്ല. ത­ന്റെ ഏ­റ്റവും പുതി­യ ചി­ത്രമാ­യ ഝൂ­ട്ടാ ഹി സ­ഹി­യു­ടെ സെ­റ്റി­ലാ­ണ് ചെ­ക്കന്‍ താന്‍ ഒ­രു ക­ലാ­കാ­ര­നാ­ണ് എ­ന്ന് മ­ന­സി­ലാ­ക്കി­യ­ത്. ജോ­ണി­ന്റെ ക­ഥാ­പ­ത്ര­ത്തെ­ക്കു­റി­ച്ച് സം­വി­ധാ­യ­കന്‍ അ­ബ്ബാ­സ് ടൈ­റേവാ­ല പറ­ഞ്ഞു കൊ­ടു­ക്കു­ക­യാ­യി­രുന്നു. ചെറി­യ ക­ട­ലാ­സില്‍ ജോണ്‍ ത­ന്റെ ക­ഥാ­പാ­ത്ര­ത്തെ വ­രച്ചു, അ­തില്‍ ഒരോ ഭാ­വ­ങ്ങള്‍ പാ­ക­ത്തി­നു ചേര്‍­ത്തു. ചര്‍­ച്ച­യ്­ക്കു ശേ­ഷം താന്‍ കുത്തി­കോ­റി­യി­ട്ട ചിത്രം ക­ണ്ട് ജോണ്‍ പോലും ഞെ­ട്ടി­യ­ത്രെ. അ­ത്ര­യ്­ക്കും മ­നോ­ഹ­ര­മാ­യി­രു­ന്നു ക­ഥ­പാ­ത്ര­ത്തി­ന്റെ സ്‌­കെ­ച്ചെ­ന്നാ­ണ് അ­ബ്ബാ­സി­ന്റെ വാ­ദം. ചി­ത്ര­ത്തിന് ഉ­ടന്‍ ത­ന്നെ പേ­രു­മി­ട്ടു അ­ബ്ബാ­സ്, ഝൂ­ട്ടാ ജോണ്‍.

അ­പ്ര­തീ­ക്ഷ­ത­മാ­യാ­ണ് ത­ന്റെ­യീ ക­ഴി­വ് പുറ­ത്തു വ­ന്ന­തെ­ന്ന് ജോണ്‍. ക­ഴി­ഞ്ഞ കു­റെ വര്‍­ഷ­ങ്ങ­ളാ­യി താന്‍ ചെ­യ്യു­ന്ന സെ­ക്‌സി ക­ഥാ­പാ­ത്ര­ങ്ങ­ളു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മില്ലാ­ത്ത­യാ­ളാ­ണ് ഝൂ­ട്ടാ ഹി സ­ഹിയി­ല നാ­യ­കനാ­യ സിദ്ദ്. ത­മാ­ശ­യി­ഷ്ട­പ്പെ­ടു­ന്ന, കു­റെ കൂ­ട്ടു­കാ­രു­ള്ള യു­വാ­വാ­ണ് സിദ്ദ്. എ­ന്നാല്‍ വ­ര­ച്ചു­വ­ന്ന­പ്പോള്‍ ചി­ത്ര­ത്തി­ലെ ക­ഥാ­പാത്രം ത­ന്നെ­ക്കാള്‍ സു­ന്ദ­ര­നാ­യെന്ന് പ­റ­യാന്‍ ജോ­ണി­ന് മ­ടി­യില്ല.

സ്‌­കെച്ച് കോ­മി­ക് സീ­രീ­സാ­യി കൊ­ണ്ടു­വ­രാ­നു­ള്ള ചര്‍­ച്ച­ക­ളും ന­ട­ക്കുണ്ട്. എ­ന്നാല്‍ അ­തൊ­ക്കെ സം­സാ­രി­ക്കാന്‍ ഇ­നിയും നേ­ര­മു­ണ്ടെ­ന്നാണ് ഈ ക്യൂ­ട് സ്­റ്റാ­റി­ന്റെ മ­റു­പ­ടി.