ജിദ്ദ: സൗദിയില്‍ മലയാളി സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളില്‍ പത്തനം തിട്ട ജില്ലാ സംഗമം(പി.ജെ.എസ്)ഉത്കണ്ഠ രേഖപ്പെടുത്തി. മലയാളിസമൂഹത്തിന് മറ്റുള്ളവരുടെ ഇടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന ബഹുമാനത്തില്‍അടുത്ത കാലത്തായി കോട്ടം തട്ടിയിരിക്കകയാണെന്നും നമ്മുടെ ഇടയില്‍ നിന്നുതന്നെ ഉണ്ടായിട്ടുള്ള ചില പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നും യോഗം വിലയിരുത്തി.

മറ്റൊരു രാജ്യത്തിലേക്ക് കടന്നുവന്ന ഏതൊരുവ്യക്തിയും ആ രാജ്യത്തിന്റെ പരമാധികാരത്തെയും നിയമങ്ങളെയുംഅനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നുള്ളത് നിസ്തര്‍ക്കമായ സംഗതിയാണ്. കേവലം തൊഴില്‍ചെയ്തു പണം സമ്പാദിക്കാനായി മാത്രം ഈ രാജ്യത്തിലേക്ക്കടന്നു വന്ന മലയാളികള്‍ക്ക് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒക്കെ ഓര്‍മ്മ പുതുക്കുവാനുള്ള കൂടിചേരലുകളും മിതമായ രീതിയിലിള്ള സാംസ്‌കാരിക പരിപാടികളൂം സംഘടിപ്പിക്കാന്‍ സാധിക്കുന്നത് ഇവിടുത്തെ ഭരണകൂടവും സമൂഹവും നമ്മളോട് കാണിക്കുന്ന സ്‌നേഹം കാരണമാണെന്നും അവര്‍ വ്യക്തമാക്കി.

സംഘടിതമായ അക്രമപ്രവര്‍ത്തനങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിതരണം, യുവതലമുറയെ വഴിതെറ്റിക്കുന്ന അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പലതിലും മലയാളികള്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ പങ്കാളിത്തം വെളിവാക്കുന്ന പലപ്രവര്‍ത്തനങ്ങളുംഅടുത്തകാലത്ത്‌വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പുതിയതായിഉടലെടുത്ത ഈ സാമൂഹികവിപത്തിനെതിരായി പത്തനംതിട്ട ജില്ലാ സംഗമം എക്‌സിക്യുട്ടിവ്കമ്മറ്റി ആശങ്ക രേഖപ്പെടുത്തി. മലയാളി സമൂഹം ഒന്നായിട്ട് മുന്‍പോട്ടുകടന്നുവന്ന്, എല്ലാസംഘടനകളുംഒത്തുചേര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെയുള്ളവരുടെ സഹായത്തോടെഇത്തരം ബോധവത്കരണത്തിന് നേതൃത്വം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടതായും പ്രസിഡന്റ് ശശി നായര്‍ അറിയിച്ചു.