Categories

ജയഗീത സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത് തെറ്റ് !, ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ രണ്ട് ടി.ടി.ഇമാര്‍ക്കെതിരെയുള്ള നടപടിപിന്‍വലിച്ചു. ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ് ജയഗീത നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ നടപടി. ഫസ്‌ക്ലാസ് സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ജയഗീതയ്ക്ക് സൂപ്പര്‍ഫാസ്റ്റില്‍ കയറാന്‍ അവകാശമില്ലെന്നും റെയില്‍വേ വ്യക്തമാക്കി. പ്രവീണ്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ മെയിലിലെ ടിക്കറ്റ് പരിശോധിക്കാനെത്തിയ രണ്ട് ടി.ടി.ഇ മാര്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് ജയഗീത റെയില്‍വേപോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചെന്നൈ മെയിലില്‍ കയറി ടിക്കറ്റ് പരിശോധകനെത്തിയ ടി.ടി.എ  ഫസ്റ്റ് ക്ലാസ്കോച്ചിലെത്തി. എ.സിയിലിരിക്കാമെന്ന് ക്ഷണിച്ചു. ഇത് നിരസിച്ചതോടെ മറ്റൊരു ടി.ടി.ഇയെക്കൂടി കൂട്ടുപിടിച്ച് ജയഗീതയെ അവഹേളിക്കുകയായിരുന്നു.

ആസ്മയുള്ളതിനാല്‍ തിരക്കില്‍ നിന്ന് ഒഴിവാകാന്‍ ഫസ്റ്റ് ക്ലാസ് സീസണ്‍ എടുത്ത താന്‍ സൂപ്പര്‍ഫാസ്റ്റിലും കയറാവുന്ന വിധത്തില്‍ സീസണ്‍പുതുക്കിയിരുന്നെന്ന് ജയഗീത സംഭവമുണ്ടായദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരാതി റദ്ദാക്കാന്‍ റെയില്‍വേ കണ്ടെത്തിയ വെറുമൊരുകാരണം മാത്രമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ടി.ടി.ഇ മാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കേരളത്തിലെ ടി.ടി.ഇമാര്‍ ഇന്ന് തിരുവനന്തപുരത്ത് ധര്‍ണ നടത്തിയിരുന്നു. ടി.ടി.ഇമാരുടെ പ്രതിഷേധത്തിനും സമ്മര്‍ദ്ദനത്തിനും വഴങ്ങിയാണ് റെയില്‍വേ ഈ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.

ചില ടി.ടി.ഇ മാര്‍ ഗോവിന്ദച്ചാമിമാരെക്കാളും കഷ്ടം: ജയഗീത

Malayalam news

Kerala news in English

7 Responses to “ജയഗീത സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത് തെറ്റ് !, ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു”

 1. sreekumar

  എല്ലാ ട്രെയിനിലും ലേഡി ടി.ടി.ഇ മാരെ നിയമിച്ചാലോ ?

 2. Venugopal

  രണ്ടു പെരുടയൂം egoyanu ഇതിലെ പ്രശ്നം

 3. ശുംഭന്‍

  പെണ്ണൊരുമ്പെട്ടാല്‍?
  ഇനിയും തലകളുരുളും.

 4. mubarack

  അതെ ഇനിയങ്ങോത് പലതും കാണണം.
  കട്ടവനല്ല മറിച്ചു, കാക്കാന്‍ പറ്റുന്ന സാദനം വാങ്ങിയവനാകും തെറ്റുകാരന്‍
  ഇനി ആരെങ്കിലും ഒരു പെണ്ണിനെ അവഹെലിച്ചാല്‍ തന്നെ “അവളോടാര ട്രെയിനില്‍ കയറാന്‍ പറഞ്ഞത്” സ്വന്തം കാര്‍ വാങ്ങിക്കുടാരുന്നോ ?” ഈനു കോടതിയും ചോദിക്കും. നാം ഒരു ജനടിപത്യ രാജ്യത്താണ് മക്കളെ

 5. MANJU MANOJ.

  ജയ ഗീത പറഞ്ഞത് ശരിയാണെങ്കില്‍
  ഇവന്മാരെ ചീമുട്ടയും,ചീഞ്ഞ തക്കാളിയും കൊണ്ട്
  കുളിപ്പിക്കണം……

 6. eddie

  ജയഗീതതയെ ഉപദ്രവിച്ച ജന്തുക്കളുടെ (ജാഫര്‍ & പ്രവീണ്‍) ഫോട്ടോ എല്ലാ പത്രങ്ങളും പുറത്ത് വിടാന്‍ സന്നധത’ കാണിക്കണം. അവന്മാരെ ജനം കൈകാര്യം ചെയ്യട്ടെ!

 7. nithildas

  ജയഗീതതയെ ഉപദ്രവിച്ച ജന്തുക്കളുടെ (ജാഫര്‍ & പ്രവീണ്‍) ഫോട്ടോ എല്ലാ പത്രങ്ങളും പുറത്ത് വിടാന്‍ സന്നധത’ കാണിക്കണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.